ഉണ്ണി മുകുന്ദന് നായകാനാകുന്ന ‘മേപ്പടിയാന്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കേരളത്തില്‍ 172 സ്ക്രീനുകളിലാണ് പ്രദർശനം നടക്കുന്നത്. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.
സിനിമ കണ്ടതിന് ശേഷം സംവിധായകൻ വിനോദ് ഗുരുവായൂർ പങ്കുവെച്ച അഭിപ്രായമാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സംവിധായകൻ ഉണ്ണി മുകുന്ദനെ ആകെ മാറ്റിയെടുതെന്നും ത്രിൽ ഒട്ടും തന്നെ ചോർന്നുപോകാതെയാണ് സംവിധായകൻ വിഷ്ണു ചിത്രം എടുത്തിരിക്കുന്നത് എന്നും വിനോദ് ഗുരുവായൂർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
ഇന്ദ്രൻസ്, അജു വർഗീസ്, സൈജു കുറുപ്പ് തുടങ്ങിയവരുടെ അഭിനയം മികച്ചതാണെന്നും മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന് അഭിമാനിക്കമെന്നും വിനോദ് വ്യക്തമാക്കുന്നു. സിനിമയെ കുറിച്ച് വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ ഇങ്ങനെ.
“ജയകൃഷ്ണൻ രജിസ്ട്രാൾ നു രണ്ടു അടി കൊടുക്കണമെന്ന് തോന്നിപ്പോയ നിമിഷങ്ങൾ… അപ്പോഴും ഉണ്ണിമുകുന്ദൻ എന്ന നടൻ ഇമോഷണൽ ആയി പ്രതികരിക്കുന്നത് കണ്ടപ്പോൾ ഒന്ന് ഉറപ്പായി.. സംവിധായകൻ ഉണ്ണിയെ ഒരുപാടു മാറ്റം വരുത്തിയിരിക്കുന്നു. ആക്ഷൻ ഹീറോ പരിവേഷം മുഴുവൻ മാറ്റി മറച്ചിരിക്കുന്നു. എന്നാൽ ത്രിൽ ഒട്ടും ചോർന്നു പോകാതെ വിഷ്ണു എന്നപ്രിയ സുഹൃത്ത് മേപ്പടിയാൻ ഒരുക്കിയിരിക്കുന്നു. ഉണ്ണി മുകുന്ദൻ …എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ല… ജയകൃഷ്ണൻ വിജയമാണ്.. ഒപ്പം ഇന്ദ്രൻസ് ചേട്ടാ നിങ്ങളെ വെറുത്തു പോവും.. അജു വർഗീസ് .. നിങ്ങൾ തകർത്തു. പിന്നെ സൈജു കുറുപ്പ്… ഇങ്ങനെയുള്ള എന്റെ കുറെ കൂട്ടുകാരെ ഓർമിപ്പിച്ചു.. ഉണ്ണി മുകുന്ദൻ അഭിമാനിക്കാം.. മേപ്പടിയാൻ എന്ന സിനിമയിലൂടെ…”
ഈരാറ്റുപേട്ടയിലെ ജയകൃഷ്ണന് എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ പ്രമേയമാകുന്നത്. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഉണ്ണി മുകുന്ദൻ നായക വേഷത്തിൽ എത്തുന്നതെന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. അതുകൊണ്ട് തന്നെ സിനിമ പ്രഖ്യാപിച്ചത് മുതൽ ആവേശത്തിലായിരുന്നു ഉണ്ണി ആരാധകർ.
ചിത്രത്തിൽ നായകനായി വേഷമിടുന്നതിന് കഠിനമായ വർക്ക്ഔട്ടാണ് ഉണ്ണി മുകുന്ദന് ചെയ്യേണ്ടി വന്നത്. 20 കിലോയിലധികം ഭാരം വര്‍ദ്ധിപ്പിച്ച വാർത്ത സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ 93 കിലോ ഭാരത്തില്‍ നിന്നും 77 കിലോയിലേക്ക് എത്തിച്ച് ഉണ്ണി മുകുന്ദൻ തന്റെ ഫിറ്റ്നെസ് വീണ്ടെടുത്ത വാർത്തകളും ശ്രദ്ധേയമായിരുന്നു.
ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, നിഷ സാരംഗ്, പൗളി വത്സന്, മനോഹരിയമ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
രാഹുല്‍ സുബ്രഹ്മണ്യന് ആണ് സംഗീതം. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര്-റിന്നി ദിവാകര്‍, കല സാബു മോഹന്‍, മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, ഷിജിന് പി രാജ്.
Recent Comments