സംസ്ഥാനത്ത് സ്കൂളുകൾ അടച്ചിടാൻ തീരുമാനം ;ജനുവരി 21 മുതൽ ക്ലാസുകൾ അടയ്ക്കും

0

തിരുവനന്തപുരം•സംസ്ഥാനത്ത് സ്കൂൾ അടയ്ക്കുന്നതിൽ തീരുമാനമായി.സംസ്ഥാനത്ത് ജനുവരി 21 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചിടും.ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക.സംസ്ഥാനത്ത് കോവിഡ് ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്.

ഒൻപതാം ക്ലാസ് വരെയാണ് അടച്ചിടാൻ തീരുമാനം. ഒൻപതാം ക്ലാസ്സ്‌ വരെ ഓൺലൈൻ ക്ലാസ്സ്‌ മാത്രമായിരിക്കും ഉണ്ടാവുക.എന്നാൽ 10,11,12 ക്ലാസുകൾ ഉണ്ടാകും. സ്കൂളുകൾ വാക്‌സിനേഷൻ കേന്ദ്രങ്ങളാക്കും. പരീക്ഷ നടത്തിപ്പിൽ പിന്നീട് തീരുമാനിക്കും.

കഴിഞ്ഞ ദിവസം സ്കൂളുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് നടന്ന അവലോകന യോഗത്തിൽ തീരുമാനം എടുത്തത്.

കോവിഡ് ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടണമെന്നായിരുന്നു നേരത്തെ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിരുന്നത്.

അതേസമയം രാത്രി കർഫ്യൂ വരാന്ത്യ കർഫ്യൂ എന്നിവയും ഉണ്ടായിരിക്കില്ല. ഉടൻ കടുത്ത നിയന്ത്രണം വേണ്ട എന്നാണ് തീരുമാനം.