ഞെട്ടിക്കാനൊരുങ്ങി ഷെയിൻ; ഭൂതകാലം ട്രൈലെർ പുറത്ത് ഇറങ്ങി

0

മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള യുവ താരമാണ് ഷെയിൻ നിഗം. ആരാധകർ പ്രതീക്ഷയോടെ ഷെയിൻ സിനിമകൾക്ക് കാത്തിരിക്കാറുണ്ട്. അത്തരത്തിൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഭൂതകാലം. ആരാധകാരുടെ പ്രതീക്ഷ ഉയർത്തി ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നിരിക്കുകയാണ്.

ഷെയ്ൻ നിഗമും രേവതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രാഹുൽ സദാശിവനാണ് സംവിധാനം ചെയ്യുന്നത്.സംവിധായകന് ഒപ്പം ശ്രീകുമാർ ശ്രേയസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവാധിച്ചിരിക്കുന്നത്ത്.

ഷെയിൻ നിഗത്തിനെയും രേവതിയെയും കൂടാതെ സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമകല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഷെയ്ൻ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.

ഷെയിൻ നിഗം സംഗീതം നൽകി ഷെയിൻ തന്നെ ആലപിച്ചിരിക്കുന്ന ഗാനം ആരാധകർ ഏറ്റെടുത്തിരുന്നു.

ജനുവരി 21ന് സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രദർശനത്തിനെത്തും.അൻവർ റഷീദിന്റെയും അമൽ നീരദിന്റെയും വിതരണ സംരംഭമായ എ&എ റിലീസ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് തേരേസ റാണിയും സുനില ഹബീബും ചേർന്നാണ്. ഷെയ്ൻ നിഗത്തിന്റെ മാതാവാണ് സുനില ഹബീബ്.