രണ്ടര പതിറ്റാണ്ടിന്റെ നിറവിൽ എക്കാലത്തെയും മികച്ച ക്ലാസിക്: ഓർമ്മകൾ പങ്കുവെച്ച് മോഹൻലാൽ

0

1997ൽ മണിരത്നത്തിന്റ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇരുവർ എന്ന ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ മികച്ച ക്ലാസിക്കുകളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ നിൽക്കുന്നതാണെന്ന് നിസംശയം പറയാം. തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിലെ വിസ്മരിക്കാൻ കഴിയാത്ത ഏടുകളായിരുന്നു ചിത്രം സംസാരിച്ചത്. തമിഴ് സെൽവൻ എന്ന കഥാപാത്രത്തിലൂടെ കരുണാനിധിയെയും ആനന്ദനിലൂടെ എം.ജി.ആറിനെയും മണിരത്നം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു.

ചിത്രത്തിൽ എംജിആർ ആയി മോഹൻലാലും കരുണാനിധിയായി പ്രകാശ് രാജും അഭിനയക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. ഐശ്വര്യ റായി ആദ്യമായി അഭിനയിച്ച ചിത്രവും ഇരുവർ ആണ്. നാസർ ,തബു, രേവതി, ഗൗതമി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവിസ്മരണീയമാക്കി.
സന്തോഷ് ശിവന്റെ ഛായാഗ്രഹണവും
എആർ റഹ്മാൻ എന്ന സംഗീത പ്രതിന് ഒരുക്കിയ പാട്ടുകളും സിനിമയുടെ മാറ്റ് കൂട്ടി.

തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് സിനിമയായ ഇരുവരെ തേടിയെത്തിയത് 2 ദേശിയ അവാർഡുകൾ ആണ്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ചിത്രത്തിലേത്. ജൈവികമായ അഭിനയവും സ്വതസിദ്ധമായ ഭാവങ്ങളും ആനന്ദൻ എന്ന എംജിആർന് ലാൽ ജീവൻ നല്കി. ആ വർഷത്തെ ദേശീയ പുരസ്കാര പട്ടികയിൽ നിന്ന് അദ്ദേഹം അപ്രത്യക്ഷനായത് വളരെയധികം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. സിനിമ ഇറങ്ങി രണ്ടര പതീറ്റാണ്ട് പിന്നിടുമ്പോഴും ചിത്രത്തിന്റെ പ്രൗഢി കൂടുകയല്ലാതെ കുറയുന്നില്ല.

ഇപ്പോഴിതാ ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. എന്റെ സിനിമാ യാത്രയിലെ ഏറ്റവും മോഹിപ്പിക്കുന്ന അനുഭവങ്ങളിലൊന്ന്’ എന്ന് കുറിച്ചുകൊണ്ടാണ് മോഹൻലാൽ ഓർമ്മകൾ പങ്കുവച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് താരത്തിന്റെ ഓര്മപുതുക്കൽ. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി സിനിമാ പ്രേമികളാണ് കമന്റുകളും ഷെയറുകളുമായി രംഗത്തെത്തുന്നത്.