പ്രചരിക്കുന്ന വാർത്തകൾ കെട്ടുകഥകൾ; ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു, ഭാമ പ്രതികരിക്കുന്നു

0

സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് നടി ഭാമ. പ്രചരിക്കുന്ന വാർത്തകൾ കെട്ടുകഥകൾ ആണെന്നും വാസ്തവമില്ലാത്ത ആരോപണങ്ങൾ മാത്രമാണെന്നും നടി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. താനും കുടുംബവും സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്നും ഭാമ പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ  ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽമീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ..ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.’–ഭാമ ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു.

നിവേദ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാള സിനിമാ മേഖലയിൽ ഏറെ ശ്രദ്ധനേടിയ നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിക്കുകയുണ്ടായി. രേഖിത എന്നാണ് ഭാമയുടെ യഥാർത്ഥ പേര്. നാല്പത്തിരണ്ടോളം ചിത്രങ്ങളിൽ താരം വേഷമിട്ടു.

അരുൺ ജഗദീഷിനെ ആണ് ഭാമ വിവാഹം ചെയ്തത്. 2020 ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഈ കഴിഞ്ഞ മാർച്ചിലായിരുന്നു താരം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സിനിമയിൽ അരങ്ങേറുന്നത് ഇതിനു മുൻപ് ഒരു അവതാരകയായിരുന്നു താരം. അതിനുശേഷം താരം കന്നഡയിലേക്ക് പോയി. മലയാളത്തിൽ സ്ഥിരമായി ഒരേ തരത്തിലുള്ള വേഷങ്ങൾ തേടിവന്നതിനെ തുടർന്നാണ് മലയാളത്തിൽ നിന്നും വിട്ടുനിന്നത്.

“ഞങ്ങളുടെ കുഞ്ഞിന്റെ വരവോടെ ഞങ്ങളുടെ ജീവിതം വളരെയധികം തിളങ്ങി. ഞാൻ ആദ്യമായി അവളെ എന്റെ കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറി. അവൾ വളരുമ്പോൾ അവളെ കാണിക്കാൻ ആ വിലയേറിയ ഓർമ്മകളിൽ ചിലത് ഞാൻ സംരക്ഷിക്കുന്നു .ഇംപ്രഷൻസ്, എന്റെ കുഞ്ഞിൻറെ കൈകളുടെ തനിപ്പകർപ്പുകൾ ഒരു ഫ്രെയിമിൽ സംരക്ഷിച്ചിരിക്കുന്നു. ജീവിതകാലം മുഴുവൻ. തീർച്ചയായും ഇത് സവിശേഷമായ ഒന്നാണ്. വളരുമ്പോൾ അവൾക്ക് അവളുടെ തന്നെ കുഞ്ഞി കൈകാലുകൾ സ്പർശിക്കാം.” താരത്തിന് കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.