‘സത്യം പറ എന്താണ് നിന്റെ മനസ്സില്‍, ഇവളെ തട്ടിക്കൊണ്ടു പോകാമെന്നാണോ?’; ശ്രുതിയോട് ശിവദ

0

മലയാളികളുടെ പ്രീയ താരങ്ങളാണ് നനടിമാരായ ശിവദയും ശ്രുതി രാമ ചന്ദ്രനും. സു സു സുധി വാത്മീകം, ഇടി, ലൂസിഫര്‍, മാരാ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി ശിവദ. ഞാന്‍, പ്രേതം, സണ്‍ഡേ ഹോളിഡേ, ചാണക്യതന്ത്രം, നോണ്‍സെന്‍സ്, ഡിയര്‍ കോമ്രേഡ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയ നടിയാണ് ശ്രുതി രാമചന്ദ്രന്‍. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുവരും ആത്മാര്‍ത്ഥ സുഹുത്തുക്കളുമാണ്.

ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശിവദ. ശിവദയുടെ മകളും ഇവരോടൊപ്പം ചിത്രത്തിലുണ്ട്. ശിവദയുടെ കയ്യിലിരിക്കുന്ന കുട്ടിയെ ശ്രുതി ഇടങ്കണ്ണിട്ട് നോക്കി ചിരിച്ച് നില്‍ക്കുന്നതാണ് ചിത്രം. ‘ശ്രുതി, നിന്റെ ചിരിയില്‍ നോക്കൂ, നിന്റെ മനസ്സില്‍ എന്താണിപ്പോള്‍, അവളെ തട്ടിക്കൊണ്ടുപോകണമെന്നാണോ’ എന്നാണ് ശിവദ ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

sruthi.

വളരെ വേഗമാണ് ചിത്രം വൈറലായത്. നിങ്ങള്‍ ഇരട്ടകളാണോ എന്നാണ് ശ്രുതിയോടും ശിവദയോടും ആരാധകര്‍ കമന്റില്‍ ചോദിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.