ചെമ്പരത്തി സീരിയല്‍ താരം സ്റ്റെബിന്‍ ജേക്കബ് വിവാഹിതനായി; വീഡിയോ കാണാം

0

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ചെമ്പരത്തിയിലെ നായകന്‍ സ്റ്റെബിന്‍ ജേക്കബ് വിവാഹിതനായി. ഡോക്ടറായ വിനീഷയെയാണ് സ്‌റ്റെബിന്‍ വിവാഹം കഴിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം നടന്നത്. വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോന ചര്‍ച്ചില്‍ വെച്ചാണ് വിവാഹം നടന്നത്.

നേരത്തേ വിനീഷയ്‌ക്കൊപ്പമുള്ള പേര് വെളിപ്പെടുത്താതെ സ്റ്റെബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പ്രീയ സഖി എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരുന്നത്. താരം വിവാഹിതനായോ എന്ന് ചോദിച്ച് അന്ന് ആരാധകര്‍ രംഗത്തെത്തിയിരുന്നു. സ്‌റ്റൈബിന്റെ രണ്ടാമത്തെ സീരിയലാണ് ചെമ്പരത്തി. മിനിസ്‌ക്രീനില്‍ നിറയെ പ്രേക്ഷകരെ നേടിയെടുത്ത സീരിയലാണ് ചെമ്പരത്തി.

സീം കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ വളരെ ചുരുങ്ങിയ സമയത്തിനുളളിലാണ് ഹിറ്റായത്. നീര്‍മാതളം എന്ന പരമ്പരയിലൂടെയാണ് സ്റ്റെബിന്‍ മിനിസ്‌ക്രീനിലെത്തിയത്. ഇന്റീരിയര്‍ ഡിസൈനറാണ് സ്‌റ്റൈബിന്‍. സ്വന്തമായി സ്ഥാപനം നടത്തി വരുന്നതിനിടെയാണ് സീരിയലിലേക്ക് എത്തിയത്.

വിവാഹ ചിത്രങ്ങള്‍: