ടെലിവിഷന്‍ പ്രേകഷകരുടെ പ്രീയ പരമ്പരകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. ഊമയായ കല്യാണിയുടെ കഥ പറയുന്ന മൗനരാഗം വന്‍ വിജയമായാണ് മുന്നേറുന്നത്. ട്വിസ്റ്റുകള്‍ നിറച്ച എപ്പിസോഡുകള്‍ ആണ് പരമ്പര പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്. സരയു കണ്‍സ്ട്രക്ഷന്‍ ഉടമയായ കിരണാണ് കല്യാണിയെ പ്രണയിക്കുന്ന വ്യക്തി. ജോലിയിലെ ആത്മാര്‍ത്ഥതയും കല്യാണിയുടെ സ്വഭാവവുമായിരുന്നു കിരണിനെ ആകര്‍ഷിച്ചത്.
സ്വന്തം വീട്ടില്‍ കല്യാണി അധികപ്പറ്റാണ്. അച്ഛനും മുത്തശ്ശിയും കല്യാണിയെ പരിഗണിക്കാറേയില്ല. കല്യാണിയെ വീട്ടില്‍ നിന്നൊഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ബൈജുവുമായി വിവാഹം തീരുമാനിച്ചത്. കല്യാണിയും കിരണും ഒന്നിക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ബൈജുവുമായി വിവാഹം ഉറപ്പിച്ചത്. വിവാഹവേദി വരെ എത്തുന്നുവെങ്കിലും കല്യാണിയെ രക്ഷിക്കാന്‍ കിരണിനും സുഹൃത്തുക്കള്‍ക്കും സാധിക്കുന്നു. പിന്നീടുള്ള കഥാമുഹൂര്‍ത്തങ്ങളിലൂടെയാണ് ഇപ്പോള്‍ പരമ്പര മുന്പോട്ട് പോകുന്നത്.
കല്യാണിയായി വേഷമിടുന്നത് ഐശ്വര്യ റംസായി ആണ്. കിരണായി നലീഫും എത്തുന്നു. പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ട ജോഡിയാണ് ഇരുവരും. ഇരുവരുടേയും കെമിസ്ട്രി കണ്ട് റിയല്‍ ലൈഫിലും ഇരുവരും പ്രണയത്തിലാണോയെന്ന് പ്രേക്ഷകരില്‍ പലരും ചോദിച്ചിരുന്നു. എന്നാല്‍ തങ്ങല് തമ്മില്‍ നല്ല സൗഹൃദം മാത്രമാണെന്നും പ്രണയമില്ലെന്നും ഇരുവരും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ താരങ്ങള്‍ നടത്തിയ മണാലി ട്രിപ്പും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഫാന്‍ പേജിലൂടെയാണ് മണാലി ട്രിപ്പിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
സീരിയലിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണോ അതോ സ്വകാര്യാവശ്യങ്ങള്‍ക്കായി നടത്തിയ യാത്രയാണോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ മണാലി യാത്രയുടെ നല്ല ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചു എന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. മഞ്ഞില്‍ കുളിച്ചു നില്ക്കുന്ന ചിത്രത്തിന് ഡ്രീം കം ട്രൂ എന്ന ക്യാപ്ഷന്‍ ആണ് ഐശ്വര്യ നല്‍കിയത്. മണാലിയുടെ സൗന്ദര്യം ആസ്വദിച്ച ഏതൊരാള്‍ക്കും ആ ഒരു അനുഭൂതിയാകും ലഭിക്കുക എന്നാണ് വിവിധ ഫാന്‍ പേജുകളിലൂടെ ആരാധകര്‍ പറയുന്നത്.