ആയിഷയുടെ വിവാഹത്തലേന്നുള്ള ചിത്രങ്ങളും വൈറലാവുന്നു; നിറ സാന്നിധ്യമായി ദിലീപും കാവ്യയും മീനാക്ഷിയും

0

നാദിര്‍ഷയും ദിലീപും ആത്മസുഹൃത്തുക്കളാണ്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലും ആ ആത്മബന്ധം നിലനിര്‍ത്തുന്നുണ്ട്. നാദിര്‍ഷയുടെ മകളുടെ വിവാഹം
കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ദിലീപ് കുടുംബ സമേതം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നേരത്തേതന്നെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്.

വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ദിലീപും കാവ്യാ മാധവനും മീനാക്ഷിയും പങ്കെടുത്തിരുന്നു. നാദിര്‍ഷയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ ഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വെളുത്ത മുണ്ടും ഷര്‍ട്ടും അണിഞ്ഞായിരുന്നു ദിലീപ് എത്തിയത്. വെളുത്ത കുര്‍ത്തിയിലായിരുന്നു നാദിര്‍ഷ. കുര്‍ത്തിയണിഞ്ഞ് അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. ഇത്തവണയും സല്‍വാറിലായിരുന്നു കാവ്യ മാധവന്‍. കുടുംബസമേതമായുള്ള ഇവരുടെ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും സ്നേഹം അറിയിച്ച് എത്തിയിട്ടുണ്ട്.

നാദിര്‍ഷയും ദിലീപും സൃഹൃത്തുക്കളായിരിക്കുന്നതുപോലെ തന്നെ ഇരുവരുടേയും മക്കളായ മീനാക്ഷിയും ആയിഷയും ആത്മസുഹൃത്തുക്കളാണ്. നടി നമിതയും ഇവരുടെ സുഹൃത്താണ്. സുഹൃത്ത് വിവാഹിതയാവുന്നതിന്റെ സന്തോഷം ഇവര്‍ പങ്കുവെച്ചിരുന്നു. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് ആയിഷ നാദിര്‍ഷയെ വിവാഹം ചെയ്തത്.