‘ജനം ടിവി റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ മകളെപ്പോലെ സ്വാതന്ത്യം തോന്നിയിട്ടാവും അദ്ദേഹം അങ്ങനെ പറഞ്ഞതത്; സാബു മോന്‍

0

കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ നടന്‍ കൃഷ്ണകുമാര്‍ കൂട്ടത്തിലെ ഒരു മാധ്യമപ്രവര്‍ത്തകയോട് സംസാരിച്ച രീതി ഏറെ വൈറലായിരുന്നു. ഇതിന്റെ വീഡിയോ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോടെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതേക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും അവതാരകനുമായ സാബുമോന്‍.

ജനം ടീവി റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ ഒരു കുടുംബം ആണെന്നും മകളെപ്പോലെ ആണെന്നും ഒക്കെ ഉള്ള അമിത സ്വാതന്ത്ര്യം എടുത്തു ആയിരിക്കും ആ മനുഷ്യന്‍ ഒരു തമാശ പറഞ്ഞതെന്നും എന്നാല്‍ ആ പെങ്കൊച്ചിന്റെ വായില്‍ നിന്ന് തെറിയാണ് വീണതെന്നും ഇവളൊക്കെ വളര്‍ന്നു വലുതായി വല്യ പത്ര പ്രവര്‍ത്തക ആയാല്‍ എന്തായിരിക്കും ഫോര്‍ത് എസ്റ്റേറ്റിന്റെ അവസ്ഥ എന്നുമാണ് സാബുമോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

കൃഷ്ണകുമാര്‍ സങ്കിയാണ്, ഹിന്ദുത്വ തീവ്രവാദി ആണ് എന്നതൊക്കെ ഇരിക്കട്ടെ, ഒരു സന്ദര്‍ഭത്തില്‍ സംഘ പരിവാരത്തിന്റെ ചാനല്‍ ആയ ജനം ടീവി റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ ഒരു കുടുംബം ആണെന്നും മകളെപ്പോലെ ആണെന്നും ഒക്കെ ഉള്ള അമിത സ്വാതന്ത്ര്യം എടുത്തു ആയിരിക്കും ആ മനുഷ്യന്‍ ഒരു തമാശ പറഞ്ഞത്.

ആ ലേഖിക മൈക് കൊണ്ട് ആ മനുഷ്യന്റെ വയറ്റത് തട്ടിയിട്ടും വരുന്നുണ്ട് വീഡിയോയില്‍, സെക്കന്റുകള്‍ക്കകം ‘ശ്ശേ, പൂ..ിമോന്‍’ എന്നാണു ആ പെങ്കൊചിന്റെ വായില്‍ നിന്ന് വീണത്. ഇവളൊക്കെ വളര്‍ന്നു വലുതായി വല്യ പത്ര പ്രവര്‍ത്തക ആയാല്‍ എന്തായിരിക്കും ഫോര്‍ത് എസ്റ്റേറ്റിന്റെ അവസ്ഥ!