ഒന്നാം വിവാഹ വാര്‍ഷികം അല്‍പം സ്‌പെഷ്യലാണെന്ന് റോണ്‍സണും നീരജയും

0

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെ മിനിസക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് റോണ്‍സണ്‍ വിന്‍സന്റ്. സംവിധായകന്‍ എ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലും നടന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി തെലുങ്ക് പരമ്പരകളിലും സിനിമകളിലും റോണ്‍സണ്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു താരം വിവാഹിതനായത്. ബാലതാരമായി തിളങ്ങിയ നീരജയാണ് വധു. മുമ്പേ പറക്കുന്ന പക്ഷികള്‍, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ. നീരജ ഇപ്പോള്‍ ഡോക്ടറാണ്.

‘ഒരു സുഹൃത്താണ് ഈ ആലോചന കൊണ്ടുവരുന്നത്. പരസ്പരം കണ്ടു ഇഷ്ടമായി. വീട്ടില്‍ സമ്മതം വാങ്ങാന്‍ നീരജ പറഞ്ഞു. വ്യത്യസ്ത മത വിശ്വാസികളായതിനാല്‍ സമ്മതിക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ രണ്ടുവീട്ടിലും പരിപൂര്‍ണ സമ്മതം. അങ്ങനെയാണ് ഫെബ്രുവരി രണ്ടിന് നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ച് താലികെട്ട് നടത്തിയത്. നീരജ പണ്ട് സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. പക്ഷേ പുള്ളിക്കാരിക്ക് പഠനത്തിനായിരുന്നു മുന്‍ഗണന. അങ്ങനെയാണ് അഭിനയം വിട്ട് പഠനത്തിലേക്ക് തിരിഞ്ഞത്. ഇനി എന്തായാലും നീരജ അഭിനയരംഗത്തേക്കുണ്ടാകാന്‍ സാധ്യതയില്ല. കാരണം ഏറെ ഇഷ്ടപ്പെടുന്ന ജോലിയാണ് അവള്‍ ഇന്ന് ചെയ്യുന്നത്.’ എന്നാണ് വിവാഹത്തെക്കുറിച്ച് നേരത്തേ ഒരു അഭിമുഖത്തില്‍ റോണ്‍സണ്‍ പറഞ്ഞത്.

ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷകത്തില്‍ പുതിയൊരു സന്തോഷ പങ്കുവെയ്ക്കുകയാണ് നടന്‍. പുതിയ വീട്ടിലാണ് ഇരുവരും ആദ്യത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിന്‍സന്‍സ് എന്നാണ് വീടിന്റെ പേര്. ചോറ്റാനിക്കരയ്ക്കടുത്താണ് പുതിയ വീട്. ‘കഴിഞ്ഞ വര്‍ഷം മെയില്‍ പണി പൂര്‍ത്തിയാക്കി താമസം മാറാന്‍ ഇരുന്നപ്പോളാണ് കൊറോണയുടെ വരവ്. അതോടെ ബംഗാളികള്‍ എല്ലാം ലോക്കായി. വീടിന്റെ ഫിനിഷിങ് പണികള്‍ ഇടയ്ക്ക് വെച്ച് നിന്നു, പിന്നെ പത്ത് മാസം കഴിഞ്ഞ് ഈ ഫെബ്രുവരിയിലാണ വീട് പാലുകാച്ചുന്നത്. ഏഴാമത്തെ വീടാണിത്. അഭിനയത്തോടൊപ്പം ബിസിനസ്സിനോടും താല്‍പര്യമുണ്ട്. അച്ഛന്റെ കണ്‍സ്ട്രക്ഷന്‍ ബിസിനസും നോക്കിനടത്തുന്നു.

ഞാന്‍ അത്യാവശ്യം ഇന്റീരിയര്‍ ഡിസൈനിങ്, വോള്‍ ആര്‍ട് എന്നിവയും ചെയ്യാറുണ്ട്. വീടുകള്‍ വയ്ക്കുക, കുറച്ചുകാലം താമസിക്കുക, വില്‍ക്കുക. ഈയൊരു പ്രക്രിയയാണ് ഞാന്‍ ഇതുവരെ പിന്തുടര്‍ന്നത്. ഞങ്ങള്‍ നിര്‍മിക്കുന്നത് വ്യത്യസ്തമായ തീം ഉള്ള വീടുകളാണ്. ഞങ്ങള്‍ തന്നെ അതിന്റെ ആദ്യ ഉപഭോക്താക്കളാകും. എന്നിട്ട് വില്‍ക്കും. ഇതാണ് രീതി. സിനിമാതറവാട്ടില്‍ ജനിച്ചേ വളര്‍ന്ന റോണ്‍സണ്‍ പഠനത്തിന് ശേഷമാണ് അഭിനയത്തില്‍ ഇറങ്ങിയത്. വീട് മാറി താമസിക്കുന്നത് കൊണ്ട് റോണ്‍സണിന് വീടിനോട് അധികം സെന്റിമെന്‍സില്ല. എന്നാല്‍ ഭാര്യ ഡോക്ടര്‍ നീരജയ്ക്ക് വീടിനോട് അടുപ്പം കൂടുതലാണെന്നും റോണ്‍സണ്‍ പറയുന്നു.അവള്‍ ഇത്രയും കാലം ഒരേ വീട്ടിലാണ് ജനിച്ചു വളര്‍ന്നത്. അതുകൊണ്ട് വീടിനോട് സെന്റിമെന്റ്‌സ് ഉള്ള കൂട്ടത്തിലാണ്. എന്തായാലും പത്തുമാസത്തോളം വൈകി കാത്തിരുന്ന് കിട്ടിയ പുതിയ വീട്ടിലെ നിമിഷങ്ങള്‍ ആസ്വദിക്കുകയാണെന്നും നടന്‍ പറയുന്നു.