മാല്‍ദീവ്സില്‍ അവധിയാഘോഷത്തിനിടെ പകര്‍ത്തിയ പൃഥ്യുരാജിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ഷര്‍ട്ട് ധരിക്കാതെ സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ സ്റ്റൈലിലാണ് പൃഥ്വിരാജിന്റെ നില്പ്. സുപ്രിയയാണ് ഭര്‍ത്താവിന്റെ ഹോട്ട് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കുംബത്തിനൊപ്പമാണ് അവധിയാഘോഷത്തിനായി താരം മാല്‍ദീവ്സില്‍ എത്തിയത്. ഭാര്യയെടുത്ത ചിത്രം പൃഥ്യുരാജ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിമിഷങ്ങള്‍ക്കകമാണ് ചിത്രം വൈറലായത്.
ലൈക്കും ഷെയറും കമന്റുകളുമൊക്കെയായി തകര്‍പ്പന്‍ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. അതേസമയം ചിത്രത്തിന് താഴെ വിമര്‍ശനവുമായും ചിലര്‍ എത്തിയിട്ടുണ്ട്. sand and salt n pepper ഇന്റെ യഥാര്‍ത്ഥ അവകാശികള്‍ ഇന്ന് തെരുവിലാണ്. എന്തേലും ഒരു ആശ്വാസ വാക് പറയാം അവര്‍ക്കായി’ തുടങ്ങിയ കമന്റുകളും ചിത്രത്തിന് താഴെയുണ്ട്. കര്‍ഷക സമരത്തെക്കുറിച്ച് മലയാളത്തിലെ താരങ്ങളാരും പ്രതികരിക്കാതിരുന്നത് വലിയ വിവാദമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന് താഴെ വിമര്‍ശന കമന്റുകള്‍ വരുന്നത്.
കര്‍ഷക സമരത്തെക്കുറിച്ച് എന്തുകൊണ്ടാണ് താരങ്ങള്‍ മൗനം പാലിക്കുന്നതെന്ന് ചോദ്യത്തിന് നടന് മോഹന്‍ലാല്‍ അത് നമുക്ക് പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞത് വിവാദമായിരുന്നു. കര്‍ഷക സമരം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരിക്കെ മലയാളത്തിലെ താരങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കാത്തതെന്താണെന്ന ചോദ്യത്തിന് നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാമെന്നായിരുന്നു പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ മറുപടി. താര സംഘടനായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് കര്‍ഷക സമരം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മോഹന്‍ലാല്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയത്.
അതേസമയം കൊച്ചിയില്‍ അന്ധാദുന്‍ റീമേക്കായ ഭ്രമം ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. ഉണ്ണി മുകുന്ദനും ഈ ചിത്രത്തിലുണ്ട്. രവി.കെ ചന്ദ്രനാണ് സംവിധാനവും ഛായാഗ്രഹണവും. കോള്‍ഡ് കേസ്, കുരുതി, ജനഗണമന എന്നീ സിനിമകള്‍ പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരുന്നു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്ന സിനിമയിലാണ് ഭ്രമത്തിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്നത്. ലൂസിഫറിന് ശേഷം മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രവുമാണിത്. മുരളി ഗോപിയും രതീഷ് അമ്പാട്ടും വിജയ് ബാബുവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.