നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കെ പെട്ടന്ന് ജീവിതത്തിന്റെ താളം തെറ്റിച്ച രോഗത്തെക്കുറിച്ച് പറഞ്ഞ് നടന് സുധീര്‍. ക്യാന്‍സര്‍ തന്റെ ജീവിതത്തില്‍ വില്ലനായി എത്തിയെന്നും എന്നാല്‍ ഇപ്പോള്‍ സര്ജരി കഴിഞ്ഞ് താന്‍ അഭിനയത്തിലേക്ക് തിരികെ പ്രവേശിച്ചുവെന്നും സുധീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തുടരെ കഴിച്ച ഏതോ ആഹാരമാണ് നൈസായി പണി തന്നതെന്നും അദ്ദേഹം കുറിച്ചു.
‘ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു ഫെയ്സ് ചെയ്തിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു. ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു. ജനുവരി 11 ന് സര്‍ജറി കഴിഞ്ഞു, അമൃതയില്‍ ആയിരുന്നു. കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി. 25 ന് സ്റ്റിച്ച് എടുത്തു.’ സുധീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സുധീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
‘ഡ്രാക്കുള സിനിമ മുതല്‍ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വര്‍ഷക്കാലമായി പലര്‍ക്കും motivation ആകാന്‍ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തില്‍ nice പണി തന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു. ദൈവതുല്യനായ Doctor റും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന് surgery കഴിഞ്ഞു, അമൃതയില്‍ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി. 25 ന് stitch എടുത്തു. chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കല്‍സ് കേട്ടു മടുത്തു? എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാന്‍ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ shoot ല്‍ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, Director മനു. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ ??