‘ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന മട്ടില്‍ അവിടെ നിന്ന് ബിജുമേനോന്‍ നേരെ പോയത് നിര്‍മ്മാതാവിന്റെ അടുത്തേക്കാണ്; ഒടുവില്‍ സംഭവിച്ചത്

0

മലയാളത്തിന്റെ പ്രീയ താരമാണ് ബിജു മേനോന്‍. ഒരു കാലത്ത് നായകനായി തിളങ്ങിയ താരംകൂടിയാണ് ബിജുമേനോന്‍. മഴ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അതി ഗംഭീര നിമിഷങ്ങളാണ് ബിജുമേനോനും സംയുക്തയും കാഴ്ച വെച്ചത്. പിന്നീട് ഇവര്‍ പ്രണയത്തിലേക്കും അത് വിവാഹത്തിലേക്കുമെത്തി. പ്രണയം മാത്രമല്ല തമാശയും വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരം കൂടിയാണ് ബിജുമേനോന്‍.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടിട്ടുണ്ട്. ബിജുമേനോന്‍ തെലുങ്കില്‍ അഭിനയിക്കാന്‍ പോയ സമയത്തുണ്ടായ ഒരു അനുഭവം പറയുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ബിജു മേനോനെക്കുറിച്ച് വാചാലനായുള്ള കുഞ്ചാക്കോ ബോബന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.

 തെലുങ്ക് സിനിമ

‘തെലുങ്ക് സിനിമ ബിജു ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ രസകരമായ സംഭവമുണ്ട്. കടലിന്റെ നടുക്ക് ഒരു ബോട്ടില്‍ ബിജുവിനെ കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്. നായകനായി അഭിനയിക്കുന്നത് അതിലെ നിര്‍മ്മാതാവിന്റെ മകനാണ്. അതിനിടയിലാണ് രസകരമായ സംഭവം നടന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. റീടേക്ക് അയാള്‍ ഡയലോഗ് തെറ്റിച്ചത് കൊണ്ട് റീടേക്കുകള്‍ കുറേ പോകേണ്ടി വന്നു. തലകുത്തി കിടക്കുന്ന ബിജുവിന് നിര്‍മ്മാതാവിന്റെ മോനായത് കൊണ്ട് തന്നെ ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയില്‍ അത് ചെയ്യേണ്ടി വന്നു.

പിന്നീട് കുറേ ടൈം കഴിഞ്ഞിട്ടും ഷോട്ട് ഒക്കെ ആകാതിരുന്നപ്പോള്‍ ബിജു ദേഷ്യപ്പെട്ടു. ഒടുവില്‍ കടലിലെ ഉപ്പു കാറ്റ് ഏറ്റു തളര്‍ന്നു കിടന്ന ബിജുവിനെ നിലത്തിറക്കി. അവിടെ നിന്ന് ബിജു നേരേ പോയത് നിര്‍മ്മാതാവിന്റെ അടുത്തേക്കാണ്. ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന തോന്നല്‍ ഉണ്ടാക്കിയ ബിജു നിര്‍മ്മാതിവിന് മുന്നില്‍ കൊച്ചു കുട്ടികളെ പോലെ കരയുകയാണ് ചെയ്തത്. ഈ കളിക്ക് ഞാനില്ലെന്ന മട്ടില്‍ എന്നായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.’