ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സുജോ മാത്യൂ. മോഡലിംഗ് രംഗത്ത് ശ്രദ്ധേയനായ ശേഷമാണ് സുജാ ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസില്‍ അവസാനം വരെ പിടിച്ചുനിന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു സുജോ. സുജോയുടെ പിറന്നാളാണ് ഇന്ന്. സുജോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബിഗ് ബോസ് സുഹൃത്തുക്കളെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
‘ഹാപ്പിയസ്റ്റ് ബെര്‍ത്ത്ഡേ വിഷസ് മൈ ബോയ്, സത്യമായിട്ടും കാല് എനിക്ക് നല്ലോണം വലിക്കാന്‍ പറ്റീല. അടുത്ത പ്രാവശ്യം കാലുവാരി നിലത്തടിക്കാം കേട്ടോ’ എന്നാണ് സുജോയ്ക്ക് ആശംസയറിയിച്ച് സുഹൃത്തും നടിയുമായ ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എലീന പടിക്കല്‍, ആര്‍ജെ രഘു, തുടങ്ങിയ ബിഗ് ബോസ് സുഹൃത്തുക്കളും സുജോ മാത്യൂവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്.
സുഹുത്തുക്കളുടെ ആശംസകള്‍ക്കിടയില്‍ ഏറ്റവുമധികം വൈറലായിരിക്കുന്നത് ബിഗ്ബോസ് മത്സരാര്‍ത്ഥിയായിരുന്ന ഫുക്രു പങ്കുവെച്ച വീഡിയോയാണ്. ‘പണ്ട് പണ്ട്, അതായത് കഴിഞ്ഞ വര്‍ഷം, ബിഗ് ബോസ് ഷോയില്‍ പോയ സമയത്ത് കാര്യമില്ലാത്ത കാര്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും തന്തയ്ക്കും തളളയ്ക്കും വിളിച്ച് അടിയുണ്ടാക്കുന്ന ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു. എന്റെ സുജോ, എന്റെ സുജോയുടെ ബെര്‍ത്ത്ഡേയാണ് ഇന്ന്. ഈയൊരു നല്ല നിമിഷത്തില്‍ സുജോയുടെ കൂടെ ഞാനില്ലാതായി പോയി. ഹാപ്പി ബെര്‍ത്ത്ഡേ സുജോ ഹാപ്പി ബെര്‍ത്ത്ഡേ’ എന്നാണ് വീഡിയോയില്‍ ഫുക്രു പറയുന്നത്. രസകരമായ വീഡിയോ വളരെ വേഗമാണ് വൈറലായത്.