‘റൗഡികള്‍’; അമാലിനൊപ്പമുള്ള നസ്രിയയുടെ ചിത്രത്തിന് ദുല്‍ഖറിന്റെ കമന്റ്, നസ്രിയയുടെ മറുപടി ഇങ്ങനെ

0

പ്രേക്ഷകരുടെ പ്രീയ താരമാണ് നസ്രിയ. നസ്രിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രീയ താരം ദുല്‍ഖറിന്റെ ഭാര്യ അമാലിനൊപ്പം നസ്രിയ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. രണ്ടും പേരും ക്യൂട്ടായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ‘എന്റെ അമ്മു’ എന്ന് കുറിച്ചു കൊണ്ടാണ് നസ്രിയ അമാലിനൊപ്പമുളള സെല്‍ഫി ചിത്രം പോസ്റ്റ് ചെയ്തത്.

ലൈക്കും കമന്റുകളുമായി ആരാധകര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിനിടെ ചിത്രത്തിന് താഴെ കമന്റുമായി ദുല്‍ഖറും എത്തിയിട്ടുണ്ട്. ‘റൗഡികള്‍’ എന്നായിരുന്നു ദുല്‍ഖര്‍ ചിത്രത്തിന് നല്‍കിയ കമന്റ്. ദുല്‍ഖറിന്റെ കമന്റും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ കമന്റിന് താഴെ ‘ഞങ്ങള്‍ ഇവിടെ അടിച്ചു പൊളിക്കുകയാണ് വേഗം വാ’ എന്ന് നസ്രിയ റിപ്ലെ ചെയ്തിട്ടുണ്ട്. നസ്രിയയുടെ അടുത്ത കൂട്ടുകാരിയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയ. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങള്‍ മുന്‍പും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു.

nazriyabirthdy-

അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുല്‍ഖര്‍ പല അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്. കുഞ്ഞി എന്നാണ് നസ്രിയയെ ദുല്‍ഖര്‍ വിളിക്കുന്നത്. കുഞ്ഞി എന്നാണ് നസ്രിയയെ ദുല്‍ഖര്‍ വിളിക്കുന്നത്. ബാലതാരമായി വന്ന സമയം മുതല്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ. തുടര്‍ന്ന് അവതാരകയായും നായികാനടിയായുമെല്ലാം നസ്രിയ തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ച നടിയ്ക്ക് ആരാധകരും ഏറെയാണ്.