ദിലീപും കാവ്യാ മാധവനും മഞ്ജുവാര്യരും ഒരുമിച്ച് വിവാഹ വിരുന്നില്‍; അനീഷ ആന്റണിയുടെ വിവാഹ വിരുന്ന് വീഡിയോ വൈറലാകുന്നു

0

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷ ആന്റണിയുടെ വിവാഹ വിരുന്നായിരുന്നു ഇന്ന്. താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാമായി
സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹ വിരുന്നായിരുന്നു ഇത്. ഡ്രൈവറായി തുടങ്ങി പിന്നീട് മോഹന്‍ലാലിന്റെ സന്തത സഹചാരിയായി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ലാല്‍ സാറിനെ ദൈവത്തെപ്പോലെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ആന്റണിയോടും കുടുംബത്തോടുമുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞ് മോഹന്‍ലാലും എത്തിയിരുന്നു. വീട്ടിലെ കല്യാണമായാണ് തോന്നുന്നത്. മകളുടെ വിവാഹം പോലെയാണ് അനുഭവപ്പെടുന്നത്. അനീഷ ഞങ്ങളുടെ കുടുംബത്തിലെ കുട്ടിയാണെന്നായിരുന്നു സുചിത്രയും പറഞ്ഞത്. പൊതുവേദികളില്‍ നിന്നും അകലം പാലിക്കാറുള്ള പ്രണവ് മോഹന്‍ലാലും ചടങ്ങുകളിലെല്ലാം സജീവമായിരുന്നു. നാളുകള്‍ക്ക് ശേഷമായി വിസ്മയ മോഹന്‍ലാലും ചടങ്ങിനെത്തിയിരുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു ഇവരെത്തിയത്. വിവാഹ സല്‍ക്കാരത്തില്‍ മോഹന്‍ലാലും കുടുംബവും ആദ്യാവസാനം പങ്കെടുത്തിരുന്നു.

വിവാഹ വിരുന്നിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, ജയസൂര്യ, ജയറാം, പാര്‍വ്വതി, ദിലീപ്, കാവ്യാ മാധവന്‍, മഞ്ജുവാര്യര്‍ തുടങ്ങി താരങ്ങളെല്ലാവരും തന്നെ ചടങ്ങിനെത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയില്‍ പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിച്ചത് ദിലീപും കാവ്യാമാധവനും മഞ്ജുവാര്യരും ഒരേ വേദിയില്‍ ഒരുമിച്ചെത്തിയതായിരുന്നു.

കാവ്യ മാധവനൊപ്പമായാണ് ദിലീപ് എത്തിയത്. പാര്‍വതിക്കും ജയറാമിനുമൊപ്പമായി സംസാരിച്ച് നില്‍ക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമൊക്കെയായി കാവ്യ മാധവനേയും കാണാറുണ്ട് ആരാധകര്‍. സല്‍വാറില്‍ അതീവ സുന്ദരിയായാണ് കൂടുതല്‍ ചടങ്ങുകളിലും താരമെത്താറുള്ളത്.

https://fb.watch/3t5cr5oa04/