‘അന്നാ അഭിനയം കണ്ട് ഞങ്ങളുടെ നായകന്‍ എവിടെയൊക്കെയോ എത്തുമെന്ന് തോന്നി, പക്ഷേ സംഭവിച്ചത് അതായിരുന്നില്ല’; സായ്കുമാറിനെക്കുറിച്ച് സിദ്ദിഖ്

0

റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സായികുമാര്‍. ഈ സിനിമ വന്‍വിജയമായി മാറിയതോടെയായിരുന്നു മാന്നാര്‍ മത്തായി സ്പീക്കിംഗ് എത്തിയത്. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കൈനിറയെ ചിത്രങ്ങളുമായി സായികുമാര്‍ മലയാള സിനിമയില്‍ നിറ സാന്നിധ്യമായി. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് റാംജി റാവ് സ്പീക്കിംഗ്. ചിത്രത്തെക്കുറിച്ചും സായ് കുമാറിനെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. സായ്കുമാര്‍ എവിടെയോ എത്തുമെന്ന് തങ്ങള്‍ക്ക് തോന്നിയിരുന്നുവെന്നും പക്ഷേ നിര്‍ഭാഗ്യവശാല്‍ എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ലെന്നും സിദ്ദിഖ് പറഞ്ഞു.

സിദ്ദിഖിന്റെ വാക്കുകള്‍: ‘സായ്കുമാര്‍ എന്ന നടന്‍ ഞങ്ങളുടെ സിനിമയിലൂടെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ടു വല്ലാതെ വിസ്മയിച്ചു നിന്നിട്ടുണ്ട്. ഒരു പുതുമുഖ നടനില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു മാക്‌സിമമുണ്ട്. അതിനപ്പുറമായിരുന്നു സായ് കുമാര്‍. സിനിമ തുടങ്ങിയപ്പോള്‍ കണ്ട സായ്കുമാറിനെയല്ല ഒരോ സീനും ഡെവലപ് ചെയ്തപ്പോള്‍ ഞങ്ങള്‍ കണ്ടതെന്ന് സിദ്ദിഖ് പറയുന്നു.

Image result for say kumar ramji rav speaking

ഒരോ സീനിലെയും സായ്കുമാറിന്റെ പെര്‍ഫോമന്‍സ് അത്രത്തോളം ഞെട്ടിക്കുന്നതായിരുന്നു. സായ്കുമാര്‍ എവിടെയോ എത്തുമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ല. സിനിമയിലെ ഒരോ ഇമോഷണല്‍ രംഗങ്ങളും അഭിനയിച്ചപ്പോള്‍ അഭിനയത്തില്‍ വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള ഒരാളെ പോലെയായിരുന്നു സായ് കുമാറിന്റെ പ്രകടനമെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്.’

നായകനായാണ് കരിയര്‍ ആരംഭിച്ചതെങ്കിലും ഇടക്കാലത്ത് ട്രാക്ക് മാറ്റി വെള്ളിത്തിരയെ വിറപ്പിക്കുന്ന വില്ലന്‍മാരിലൊരാളായി മാറുകയായിരുന്നു സായികുമാര്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ താരങ്ങളുടെയെല്ലാം ചിത്രങ്ങളില്‍ പ്രധാന വില്ലനായെത്തിയ ശേഷം വീണ്ടും റോള് മാറി. വില്ലത്തരം വിട്ട് അച്ഛന്‍ കഥാപാത്രങ്ങളിലേക്കാണ് പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആദ്യഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞതിന് ശേഷമായാണ് സായ് കുമാര്‍ ബിന്ദു പണിക്കരിനെ വിവാഹം ചെയ്തത്.