സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ
രോഗബാധ സ്ഥിരീകരിച്ചവരിൽ 32 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 7 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കെതിയാവരാണ്. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 4, കൊല്ലം 3, മലപ്പുറം 2, എറണാകുളം 1 സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
തൃശൂരില്‍ 4 പേര് യുഎഇയില്‍ നിന്നും, ഒരാള്‍ വീതം ഖത്തര്‍, ഉക്രൈന് എന്നിവിടങ്ങളില്‍ നിന്നും, കൊല്ലത്ത് 4 പേര് യുഎഇയില്‍ നിന്നും, 2 പേര് ഖത്തറില്‍ നിന്നും, ഒരാള്‍ കാനഡയില്‍ നിന്നും, എറണാകുളത്ത് 2 പേര് യുകെയില്‍ നിന്നും 2 പേര് ഖാനയില്‍ നിന്നും, ഒരാള്‍ വീതം യുഎസ്എ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും, മലപ്പുറത്ത് 4 പേര് യുഎഇയില്‍ നിന്നും ആലപ്പുഴയില്‍ 2 പേര് യുഎഇയില്‍ നിന്നും, ഒരാള്‍ സ്പെയിനില്‍ നിന്നും, പാലക്കാട് 2 പേര് യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും, കോഴിക്കോട് ഒരാള്‍ വീതം യുഎയില്‍ നിന്നും, യുകെയില്‍ നിന്നും, കാസര്‍ഗോഡ് 2 പേര് യുഎഇയില്‍ നിന്നും, തിരുവനന്തപുരത്ത് ഒരാള്‍ യുഎഇയില്‍ നിന്നും, പത്തനംതിട്ട ഒരാള്‍ ഖത്തറില്‍ നിന്നും, കോട്ടയത്ത് ഒരാള്‍ ഖത്തറില്‍ നിന്നും, ഇടുക്കിയില്‍ ഒരാള്‍ ഖത്തറില്‍ നിന്നും, കണ്ണൂരില്‍ ഒരാള്‍ യുഎഇയില്‍ നിന്നും, വയനാട് ഒരാള്‍ യുഎസ്എയില്‍ നിന്നും വന്നതാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ ശക്തമാക്കി ആരോഗ്യ വകുപ്പ്. വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകൾ, രാഷ്ട്രീയ, സാമൂഹിക പൊതുയോഗങ്ങൾ, മറ്റു പൊതുപരിപാടികൾ എന്നിവയിലെ നിയന്ത്രങ്ങൾ ശക്തിപ്പെടുത്തും. അടച്ചിട്ട മുറികളിലെ പൊതു പരിപാടിക്ക് പങ്കെടുക്കാവുന്ന പരാമവധി ആളുകളുടെ എണ്ണം 75ആക്കി. തുറസായ സ്ഥലങ്ങളിൽ പരമാവധി 150പേർക്ക് വരെ പങ്കെടുക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനങ്ങൾ.
Recent Comments