HomeHealthക്ഷീണം അകറ്റാം : ഇവയൊന്നു പരീക്ഷിക്കൂ.

ക്ഷീണം അകറ്റാം : ഇവയൊന്നു പരീക്ഷിക്കൂ.

നമ്മളിൽ ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമായിരിക്കും ക്ഷീണം. വലിയ ആരോഗ്യ പ്രശ്നമായി ആളുകൾ ഇതിനെ ഗൗനിക്കാറില്ലെങ്കിലും പല ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾക്കും നിരന്തരമായ ക്ഷീണം അല്ലെങ്കിൽ തളർച്ച വഴിവെച്ചേക്കാം.

നിത്യ ജീവിതത്തിൽ പല സന്ദർഭങ്ങളിലും നമുക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. തൊഴിൽ സമയത്തെ ക്ഷീണവും തളർച്ചയും ചെയ്യുന്ന ജോലിയിൽ മടുപ്പുണ്ടാക്കും, വിദ്യാർത്ഥികൾക്ക് അനുഭവപ്പെടുന്ന ക്ഷീണം അവരുടെ പഠനത്തെയും അനുബന്ധ പ്രവർത്തനങ്ങളെയും ബാധിക്കും. ഇത്തരത്തിൽ ക്ഷീണം മൂലം പല പ്രശ്നങ്ങളും സംഭവിക്കാൻ ഇടയാക്കുന്നു.

ജോലിഭാരം, ഉറക്കക്കുറവ്, ഭക്ഷണകുറവ്, ശരീരത്തിൽ രക്തത്തിന്റെ അളവ് കുറയുക, തൈറോയ്ഡ്, ഡിപ്രഷൻ തുടങ്ങിയ കാര്യങ്ങൾ ശരീരം തളരുന്നതിന് കാരണമാകുന്നവയാണ്. ഇക്കാരണങ്ങൾ ഒന്നും ഇല്ലാതെയും ക്ഷീണം അനുഭവപ്പെടുന്നവരും ഉണ്ട്.

ക്ഷീണം അകറ്റാൻ ചില വീട്ടുവൈദ്യങ്ങൾ നോക്കാം. നമ്മുടെ വീടുകളിൽ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് താഴെ പറയുന്ന കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. ഒരു പരിധിവരെ നമുക്ക് അനുഭവപ്പെടുന്ന ക്ഷീണത്തെ ഇതിലൂടെ അകറ്റി നിർത്താം.

നെല്ലിക്ക

ശരീര ക്ഷീണത്തിന് ഉത്തമമായ പരിഹാരമാണ് നെല്ലിക്ക. അഞ്ചോ ആറോ പച്ചനെല്ലിക്ക ചതച്ച് പിഴിഞ്ഞ് അതിന്റെ നീരെടുത്ത് അരഗ്ലാസ് വെള്ളം ചേര്‍ത്ത് കുടിക്കുക. എന്നും ശീലമാക്കിയാൽ ശരീരത്തിന് വളരെ ഗുണകരാമാണ്.

മുളപ്പിച്ച പയർ വർഗങ്ങൾ

മുളപ്പിച്ച ചെറുപയര്‍, നിലക്കടല എന്നിവ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ല പ്രതിരോധശേഷി നൽകുകയും ഒപ്പം തന്നെ ശരീരം തളരുന്നത് തടയുകയും ചെയ്യും . മുളപ്പിച്ച ചെറുപയറിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പിഎച്ച് ലെവൽ കൃത്യമായി നിലനിർത്താനും ഇത് സഹായിക്കും.

ഞവര അരി

കേരളത്തിൽ പരമ്പാഗതമായ രീതിയിൽ കൃഷിചെയ്തു വരുന്ന ഔഷധഗുണമുള്ള ഒരു നെല്ലിനമാണ് നവര, നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഞവര അരി തൈര് ചേര്‍ത്ത വെള്ളത്തില്‍ വേവിച്ച് കഴിക്കുന്നതും ശരീര ക്ഷീണം കുറയ്ക്കും.

തേൻ

ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള വസ്തുവാണ് തേൻ. തേനിലുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. ശരീര സൗന്ദര്യത്തിനും ഉത്തമ ഔഷധമാണ് . ഒരു ടീസ്പൂണ്‍ ചെറുതേന്‍ ചെറുചൂടുവെള്ളത്തില്‍ എന്നും കഴിക്കുന്നത് ക്ഷീണം കുറക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments