ഭക്ഷണ കാര്യത്തില്‍ കളിയാക്കിയ നിര്‍മ്മാതാവിന് മമ്മൂട്ടി കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയതിനെക്കുറിച്ച് രാജീവ് പിള്ള

0

2020 ല്‍ മേക്കോവറിലൂടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മമ്മൂട്ടി. ലോക്ക് ഡൗണ്‍ കാലം മെഗാസ്റ്റാര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് വര്‍ക്കൗട്ടിന് വേണ്ടിയായിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ താരമാണ് അദ്ദേഹം. ആരോഗ്യ കാര്യത്തില്‍ സ്വയം ശ്രദ്ധിക്കുന്നതിനൊപ്പം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മമ്മൂട്ടി തന്നെ പിന്തുണച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ രാജീവ് പിള്ള.

ശങ്കര്‍രാമകൃഷ്ണന്‍ സംവിധാനം ചെയ് പതിനെട്ടാം പടി എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം രാജീവ് പിള്ളയും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ സംഭവമാണ് നടന്‍ പങ്കുവെച്ചത്. ‘വളരെ രസകരമായ സിനിമയായിരുന്നു പതിനെട്ടാം പടി. സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിന് മുന്‍പ് തന്നെ മമ്മൂക്കയ്ക്ക് എന്നെ അറിയാമായിരുന്നു. ഞങ്ങള്‍ ഒരേ ജിമ്മിലാണ് വര്‍ക്കൗട്ടിന് എത്തുന്നത്. സിനിമ ചിത്രീകരണ വേളയിലും അദ്ദേഹം ഭക്ഷണക്രമത്തില്‍ വിട്ടുവീഴ്ച കാണിക്കാറില്ല. കൃത്യാമായ ഡയറ്റ് തന്നെയാണ് അദ്ദേഹം ഫോളോ ചെയ്യാറുള്ളത്. ലൊക്കേഷനില്‍ അദ്ദേഹത്തിന് വീട്ടില്‍ നിന്നാണ് ഭക്ഷണം കൊണ്ടു വരുന്നത്. ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ താന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. മിതമായ ഭക്ഷണക്രമമാണ് താനും പിന്തുടരുന്നത്.

ഞങ്ങളുടെ നിര്‍മ്മാതാവ് വളരെ ഭക്ഷണപ്രിയനായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ അദ്ദേഹം എന്നെ കളിയാക്കി. അപ്പോള്‍ പിന്തുണയുമായി മമ്മൂക്ക എത്തി. നല്ല ശരീരം ലഭിക്കാന്‍ ഒരു വില കൊടുക്കണമെന്നും നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാല്‍ അത് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയുടെ ആ വാക്കുകള്‍ തന്നെ വളരെയധികം സന്തുഷ്ടവാനാക്കിയെന്നും രാജീവ്പിള്ള പറയുന്നു. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കുമ്പോള്‍ ചെറിയ ടെന്‍ഷനുണ്ടായിരുന്നുണ്ടായിരുന്നു. ഷോട്ട് എടുക്കുന്നതിന് മുന്‍പ് തന്നെ താന്‍ ഇത് പറഞ്ഞിരുന്നു. അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയായിരുന്നു ചെയ്തത്. രംഗത്തിന് ആവശ്യമായതെല്ലാം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു’വെന്നും നടന്‍ പറയുന്നു.