‘ഞാന്‍ അതിലെ അപകടം മണത്തു എങ്ങനെയോ രക്ഷപ്പെട്ടതാണ്’; മക്കളൊപ്പിച്ച കുസൃതിയെക്കുറിച്ച് ജയറാം

0

ജനപ്രീയ നായകനാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ സ്വന്തം താരം. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കുള്ള ജയറാമിന്റെ വരവിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. പത്മരാജന്റെ അപരനിലൂടെയായിരുന്നും താരം ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്. സിനിമയില്‍ തിളങ്ങിി നില്‍ക്കുന്ന സമയത്താണ് ജയറാം പാര്‍വ്വതി പ്രണയവും വിവാഹവുമെല്ലാം നടക്കുന്നത്. പിന്നീട് ഇവരുടെ മകന്‍ കാളിദാസനും സിനിമയിലേക്കെത്തി. ഇപ്പോഴിതാ കുടുംബസമേതമായുള്ള യാത്രയ്ക്കിടയിലെ രസകരമായ സംഭവത്തെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാവുന്നത്.

തിരക്കുകള്‍ക്കിടയിലും കുടുംബസമേതമായി യാത്രകള്‍ നടത്താറുണ്ട് തങ്ങളെന്ന് ജയറാം പറയുന്നു. ലോക് ഡൗണ്‍ സമയത്താണ് എല്ലാവരേയും ഒരുപാട് ദിവസം വീട്ടില്‍ ഒരുമിച്ച് കിട്ടിയതെന്ന് എല്ലാവരും പറഞ്ഞിരുന്നു. യാത്രകളിലെ കാളിദാസും മാളവികയും പാര്‍വതിയുമൊരുമിച്ചുള്ള ചിത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. യാത്രയെക്കുറിച്ച് ജയറാം പറയുന്നത്: ‘അമ്യുസ്‌മെന്റ് പാര്‍ക്കുകളില്‍ പോകുമ്പോള്‍ പേടിപ്പെടുത്തുന്ന റൈഡുകളില്‍ ഒന്നും ഞാന്‍ കയറില്ല. അശ്വതിക്കും കണ്ണനും ചക്കിക്കുമൊക്കെ അതൊരു ഹരമാണ്. ഒരിക്കല്‍ മൗറിഷ്യസില്‍ പോയപ്പോള്‍ എന്നെ അവര്‍ ഒരു അബദ്ധത്തില്‍ കൊണ്ട് ചാടിച്ചേനേ. ഞാന്‍ അതിലെ അപകടം മണത്തു എങ്ങനെയോ രക്ഷപ്പെട്ടതാണ്.

Image result for jayaram and family

ഒരു മലയുടെ മുകളില്‍ നിന്ന് മറ്റൊരു മലയുടെ മുകളിലേക്ക് അന്തരീക്ഷത്തില്‍ക്കൂടി ചീറിപ്പായുന്ന റൈഡ്. എനിക്കും കൂടി ചേര്‍ത്താണ് അവര്‍ അത് ബുക്ക് ചെയ്തത്. നമ്മുടെ ശരീരത്തിന്റെ അളവൊക്കെ എടുത്താണ് അതില്‍ കയറ്റുന്നത്. വളരെ അപകടം പിടിച്ച സംഗതിയാണെന്ന് മനസ്സിലായതോടെ ഞാന്‍ അതില്‍ നിന്ന് പിന്മാറി. ആ കഥ ഞാന്‍ സിദ്ധിഖിനോട് പറഞ്ഞപ്പോള്‍ ഞാന്‍ കൂടി അതില്‍ പോയി എന്ന് വച്ച് കാച്ചി.

Image result for jayaram and family

നമ്മള്‍ ഒരു കഥ പറയുമ്പോള്‍ കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്ത് പറയുമ്പോഴെ അതിനൊരു ഭംഗിയുണ്ടാവുകയുള്ളൂ. അതുകൊണ്ടാണ് ഒരു സിംഹത്തെ കണ്ടാല്‍ പത്ത് സിംഹത്തെ കണ്ടു എന്ന രീതിയില്‍ ഞാന്‍ ആ കഥ അവതരിപ്പിക്കുന്നത്, അത് കേള്‍ക്കുന്നവര്‍ക്കും ഭയങ്കര ഇഷ്ടമാണ്.’ ജയറാം പറയുന്നു.