ബിഗ്‌ബോസ് മൂന്നാം സീസണ്‍ ഒരുങ്ങിക്കഴിഞ്ഞു; ആകാംഷ അവസാനിപ്പിച്ച് മത്സരിക്കാന്‍ തയ്യാറായി തിരഞ്ഞെടുക്കപ്പെട്ടവര്‍

0

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസ് സീസണ്‍ 3’ ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഈ മാസം പകുതിയോടെ ഷോ സംപ്രേഷണം ആരംഭിക്കും. ഷോയില്‍ മല്‍സരാര്‍ത്ഥികളായി ആരൊക്കെയാവും എത്തുകയെന്ന ആകാംക്ഷയിലാണ് എല്ലാവരും. വിവിധ മേഖലകളില്‍ നിന്നുളള നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ ബിഗ് ബോസ് 3യുടെതായി പറഞ്ഞുകേട്ടിരുന്നു. ‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന ടാഗ് ലൈനോടെയാണ് ഷോയുടെ ടീസര്‍ പുറത്തുവിട്ടത്.

മോഹന്‍ലാല്‍ മാത്രമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുക. മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണ്. ബിഗ് ബോസ് ആദ്യ സീസണില്‍ സാബുമോനാണ് വിജയി ആയത്. പേളി മാണി, ഷിയാസ് കരീം തുടങ്ങിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ആര്യ, ഫുക്രു, എലീന പടിക്കല്‍, അലക്സാന്‍ഡ്ര ജോണ്‍സണ്‍, അമൃത സുരേഷ്, അഭിരാമി സുരേഷ്, പാഷാണം ഷാജി, ആര്‍ജെ രഘു, സുജോ മാത്യൂ തുടങ്ങിയവരാണ് അവസാന സ്ഥാനങ്ങളില്‍ എത്തിയത്. മലയാളത്തില്‍ ബിഗ് ബോസ് ആദ്യ സീസണിനേക്കാള്‍ വലിയ സ്വീകാര്യത രണ്ടാം സീസണിനാണ് ലഭിച്ചത്. മിക്ക മല്‍സരാര്‍ത്ഥികളുടെയും പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ഇത്തവണ ബിഗ്ബോസിലേക്ക് അന്തിമ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനില്‍ കഴിയേണ്ടിവരും. തമിഴ് ബിഗ് ബോസ് സീസണ്‍ 4 ചെന്നൈയില്‍ ജനുവരി 17ന് അവസാനിച്ചിരുന്നു. ഇതിനു ശേഷം ഇവിടെത്തന്നെയാണ് ബിഗ്ബോസ് മലയാളം പതിപ്പിനും വേദിയാവുന്നത്. സീസണ്‍ 2 വിന്റെ അവസാന എപ്പിസോഡ് 2020 മാര്‍ച്ച് 20നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണുകളിലും വ്യത്യസ്തമാര്‍ന്ന ടാസ്‌ക്കുകളും ഗെയിമുകളുമെല്ലാം മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയിരുന്നു.

ജനുവരി ആദ്യവാരത്തില്‍ തന്നെ ബിഗ്ബോസ് സീസണ്‍ 3 ആരംഭിക്കുന്ന കാര്യം അവതാരകനായ മോഹന്‍ലാല്‍ അറിയിച്ചിരുന്നു.’നിങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിലും നവവത്സരപ്പിറവിയുടെ പുതുപ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നാമെല്ലാവരും. ഈ അവസരത്തില്‍ നിങ്ങള്‍ കാത്തുകാത്തിരുന്ന ആ മനോഹര ദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പ്, ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടനെത്തുന്നു നമ്മുടെ സ്വന്തം ഏഷ്യാനെറ്റില്‍. ഞാനുമുണ്ടാകും.’ എന്നായിരുന്നു മോഹന്‍ലാല്‍ അറിയിച്ചത്.