ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ഷോയാണ്. വന്‍ ആരാധകരുള്ള ഒരു ഷോയാണ് സ്റ്റാര്‍ മാജിക്. പ്രേക്ഷകര്‍ക്ക് പരിചിതരായ സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടി രസകരമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. കോമഡിയും, പാട്ടും, ഡാന്‍സും സ്കിറ്റുകളുമൊക്കെ ചേര്‍ന്ന് ഫുള്‍ പൊസിറ്റീവ് വൈബിലാണ് സ്റ്റാര്‍ മാജിക് മുന്നേറുന്നത്. തുടക്കത്തില്‍ പരിപാടിയെ വിമര്‍ശിച്ചിരുന്ന പലരും പിന്നീട് പരിപാടിയുടെ ആരാധകരാകുന്നതാണ് കണ്ടിട്ടുള്ളത്.
മത്സാരാര്ഥികള്ക്കൊപ്പ അതിഥികളും സ്റ്റാര്‍മാജിക്കില്‍ എത്താറുണ്ട്. സിനിമാ താരങ്ങളും മറ്റ് പ്രശസ്തരും ഈ പരിപാടിയില്‍ അഥിതി ആയി എത്താറുണ്ട്. ബിഗ് സ്ക്രീന്‍ താരങ്ങളാകും കൂടുതലും എത്താറുള്ളത്. ഇത്തവണ വ്യത്യസ്ഥനായൊരു അതിഥിയാണ് ഷോയിലെത്തിയിരിക്കുന്നത്. പൂഞ്ഞാര്‍ എംഎല്‍എയും ജനപ്രിയനായ പിസി ജോര്‍ജ്ജാണ് സ്റ്റാര്‍മാജിക്കില്‍ അതിഥിയായി എത്തിയത്. പുതിയ എപ്പിസോഡിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്,മോഹന്‍ ലാല്‍, പിണറായി വിജയന്, ഉമ്മന്‍ ചാണ്ടി തുടങ്ങിയ വരെ പിസി ജോര്‍ജ്ജ് അനുകരിക്കുന്നുണ്ട്. പിസിക്കൊപ്പം ബിഗ് ബോസ് സീസണ് 2 താരം രജിത്ത് കുമാറും എത്തുന്നുണ്ട്. ഡോക്ടര്‍ പിസിക്ക് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതും പ്രമോ വീഡിയോയില്‍ കാണാം. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ്സ് സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാര്‍ ഷോയില്‍ അതിഥിയായെത്തിയത് സ്റ്റാര്‍ മാജികിന്റെ സ്ഥിരം പ്രേക്ഷകരില്‍ പലരേയും പ്രകോപ്പിച്ചിരുന്നു. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത എപ്പിസോഡിനോക്കെ നിരവധി നെഗറ്റീവ് കമന്റ്സാണ് വന്നത്.
എന്നാല്‍ രജിത് കുമാര്‍ വന്നത് സ്റ്റാര്‍ മാജികിലുള്ളവര്‍ ആസ്വദിച്ചു എന്നാണ് വീഡിയോയില്‍ നിന്ന് മനസ്സിലാവുന്നത്. മികച്ച സ്വീകരണമാണ് താരങ്ങള്‍ രജിത് കുമാറിന് നല്‍കിയത്. പ്രായത്തെ വെല്ലുന്ന തരത്തില്‍ ഗെയിമുകള്‍ ഒക്കെ കളിച്ചും മിമിക്രിയും, ഡാന്‍സും ചെയ്തുമൊക്കെയാണ് രജിത്കുമാറും പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ പ്രേക്ഷകര്‍ക്ക് പലര്‍ക്കും രജിത്കുമാറിനെ ഉള്‍ക്കൊള്ളാനായിട്ടില്ല. ബിഗ്ബോസ് കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയായിരുന്ന രജിത്കുമാര്‍ അവിടെ കാണിച്ചുകൂട്ടിയ കോലാഹലങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. വലിയ വിഭാഗമാളുകള്‍ രജിത്കുമാറിന്രെ സ്വഭാവം അംഗീകരിക്കാനാകാതെ എതിര്‍ത്തപ്പോള്‍ മറ്റൊരു വിഭാഗം രജിത് ആര്‍മി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചു കൂടുകയും, ഷോയില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്ന മറ്റ് മത്സരാര്‍ത്ഥികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.