‘പ്രതിശ്രുത വധുവായ മൃദുലയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി യുവകൃഷ്ണ’; വീടിനു മുന്‍പില്‍ യുവയെ കണ്ട് ഞെട്ടി മൃദുല

0

അടുത്തിടെയായിരുന്നു സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടേയും മൃദുല വിജയയുടേയും വിവാഹം തീരുമാനിച്ചത്. യുവയും മൃദുലയും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സ്റ്റാര്‍ മാജിക് പോലെയുള്ള ടെലിവിഷന്‍ പരിപാടികളില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. വിവാഹ വിശേഷങ്ങളും പ്രണയവുമെല്ലാം താരങ്ങള്‍ ഷോയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മൃദുലയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി എത്തിയ യുവയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

വാലന്റൈന്‍സ് ഡേ പ്രമാണിച്ചാണ് മൃദുല അറിയാതെ യുവ സര്‍പ്രൈസ് സമ്മാനം നല്‍കിയത്. സമ്മാനവുമായി മൃദുലയുടെ വീട്ടിലേക്ക് പോകുന്നതും സമ്മാനം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ യുവ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ചെറിയൊരു ടെഡി ബിയര്‍ വാങ്ങി തരണമെന്ന് മൃദുല നേരത്തേ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍പ്പിന്നെ വലിയൊരു ടെഡിബിയര്‍ നല്‍കിയേക്കാമെന്നും മൃദുലയുടെ വീടിനു മുന്നിലെത്തുമ്പോള്‍ വീഡിയോയില്‍ യുവ പറയുന്നു. മൃദുലയുടെ അത്രയും ഉയരമുള്ള ചുവപ്പ് ടെഡി ബിയറുമായിട്ടാണ് താരമെത്തിയത്.

നിബന്ധന

വീടിനു മുന്നില്‍ അപ്രതീക്ഷിതമായി യുവയെ കണ്ടതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ കൈയില്‍ വാലന്റൈന്‍സ് ഗിഫ്റ്റ് നല്‍കി. ചിട്ടി ബേബി എന്നാണ് മൃദുല പ്രീയതമന്റെ ഗിഫ്റ്റായ ടെഡിക്ക് പേരിട്ടത്. ടെഡിയോടുള്ള മൃദുലയുടെ ഇഷ്ടം കണ്ട് യന്തിരന്‍ സിനിമയിലെ പോലെ ഇനി എന്നെക്കാളും സ്നേഹം ഇതിനോട് ഉണ്ടാവുമോ? അവസാനം എന്നെ ഒഴിവാക്കാനാണല്ലേ നിന്റെ പരിപാടി എന്ന് യുവ ചോദിക്കുന്നുണ്ടെങ്കിലും അങ്ങനെ ഉണ്ടാവില്ലെന്ന് ഉറപ്പ് കൊടുത്തിരിക്കുകയാണ് നടി. കല്യാണം കഴിക്കുന്നത് ആരെയാണെന്ന് ചോദിച്ചപ്പോള്‍ അത് ഏട്ടനെയാണെന്ന് മൃദുല പറയുന്നു. എന്തായാലും വീഡിയോ വളരെ വേഗമാണ് വൈറലായത്.

 ഡ്രാക്കുളയെപ്പോലെ

നേരത്തേ സ്റ്റാര്‍ മാജിക്കില്‍ വെച്ച് ഇരുവരും പരസ്പരം വെച്ചിരിക്കുന്ന നിബന്ധനകള്‍ എന്തൊക്കെയാണെന്ന് അവതാരക ചോദിച്ചപ്പോള്‍ ‘ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യാം. അതിനൊന്നും കുഴപ്പമില്ല. ആഫ്റ്റര്‍ എന്‍ഗേജ്മെന്റ് താന്‍ നല്ല കുട്ടിയായെന്നുമായിരുന്നു യുവ പറഞ്ഞത്. ഫ്ളേര്‍ട്ടിങ്ങൊന്നും പാടില്ലെന്ന് താന്‍ പറഞ്ഞെന്നായിരുന്നു മൃദുല പറഞ്ഞത്. ചെറിയ പ്രായത്തിലൊക്കെ ചെറുതായി ഫ്ളേര്‍ട്ടിങ്ങുണ്ടായിരുന്നു. ഇപ്പോ പക്വതയൊക്കെയായെന്നായിരുന്നു യുവയുടെ മറുപടി. ഈ വര്‍ഷം തന്നെ മൃദുലയും യുവകൃഷ്ണയും വിവാഹിതരാവുമെന്നാണ് അറിയുന്നത്.