ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരായവരാണ് നടി ആന്‍ അഗസ്റ്റിനും ക്യാമറാമാനായിരുന്ന ജോമോനും. എന്നാലിപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത ഏഴ് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും വേര്‍പിരിയുന്നു എന്നാണ്. ആനില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജോമോനാണ് കുടുംബ കോടതിയില്‍ ഡിവോഴ്സ് കേസ് ഫയല്‍ ചെയ്തത്. ഇരുവ2രും നേരത്തേ തന്നെ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.
ഇരുവരും വേര്‍പിരിയുന്ന വാര്‍ത്തയില്‍ സ്ഥിരീകരണം വന്നതോടെ പഴയ അഭിമുഖങ്ങളില്‍ തങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിക്കുന്നതാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. 2014 ല്‍ ആണ് ജോമോനും ആനും വിവാഹിതരായത്. നടിയായി പ്രേക്ഷകരുടെ പ്രിയങ്കരി ആയി ആന്‍ മാറിയപ്പോള്‍, അത്രതന്നെ പ്രീയങ്കരനായാണ് ജോമോനും സിനിമാ മേഖലയിലുണ്ടായിരുന്നത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, എന്ന് നിന്റെ മൊയ്തീന്, ചാര്‍ലി, ഒരു വടക്കന്‍ സെല്‍ഫി ,ലവ്വ് ആക്ഷന്‍ ഡ്രാമ, തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ജോമോന് ആണ്. നിരവധി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയെടുത്ത ബെസ്റ്റ് സിനിമാറ്റോഗ്രാഫര്‍ ആണ് ജോമോന്.
ആനിനെ നേരില്‍ കാണുനന്തു വരെ ആനിന്റെ ഒരു സിനിമ പോലും താന്‍ കണ്ടിട്ടില്ലെന്ന് ജോമോന് നേരത്തേ പറഞ്ഞിരുന്നു. അഭിമുഖങ്ങളില്‍ നിന്ന് ആളിത്തിരി ജാഡയൊക്കെയുള്ള കക്ഷിയാണെന്നാണ് ജോമോന് മനസിലാക്കിയിരുന്നത്. അതിനൊക്കെ ശേഷമാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തില്‍ ആകുന്നതും. ഇവരുടെ വിവാഹം സിനിമാ ലോകവും ആരാധകരും നിറഞ്ഞ മനസ്സോടെയാണ് ആഘോഷമാക്കിയത്. ഇവരുടെ പ്രണയവും ഇരുവരും പരിചയക്കാരായ കഥയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
‘ആനിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നു ജോമോന് പറഞ്ഞ ഉടന്‍ ആനിന്റെ അമ്മ ‘എത്ര നാളായി തുടങ്ങിയിട്ട്’ ?എന്ന മറുചോദ്യമാണത്രെ ഉന്നയിച്ചത്. അമ്മയുടെ ചോദ്യത്തിന് ‘മൂന്നാഴ്ച’ എന്നു ജോമോന് മറുപടി പറഞ്ഞപ്പോള്‍, മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്ന മറു ചോദ്യം വീണ്ടും ‘അമ്മ തിരിച്ച് ചോദിച്ചതായി നേരത്തേ ഇരുവരും പറഞ്ഞുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.