കോവിഡിനെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ടൈമില്‍ വീട്ടിലിരുന്ന സമയത്ത് വര്‍ക്കൗട്ട് ചെയ്ത് ശരീര ഭാരം കുറച്ച് റിമിടോമി കൂടുതല്‍ സുന്ദരിയായിരുന്നു. യൂട്യൂബ് ചാനല്‍ തുടങ്ങിയതും വലിയ വിജയമായിരുന്നു. ഈ സമയമെല്ലാം തനിക്ക് തന്നത് പോസീറ്റീവ് എനര്‍ജിയാണെന്ന് റിമി ടോമി പറയുന്നു. ഇപ്പോള്‍ മുന്‍ ഭര്‍ത്താവ് റോയിസിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും താന്‍ പുനര്‍ വിവാഹിതയാകുമോ എന്നതിനെക്കുറിച്ചുമൊക്കെ സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിമിടോമി.
‘റോയിസ് മറ്റൊരു വിവാഹം കഴിച്ചതില്‍ എനിക്ക് സന്തോഷമില്ലെന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അങ്ങനെയൊന്നും ഇല്ല. അവര്‍ സന്തോഷത്തോടെ ജീവിക്കട്ടേ. വാസ്തവത്തില്‍ അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കില്‍ എനിക്ക് മോശമായി പോയെന്ന് തോന്നിയേനെ. ആളുകള്‍ അവര്‍ക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്തുന്നത് നല്ല കാര്യമാണ്. അതില്‍ സന്തോഷം മാത്രമേയുള്ളു. നമുക്ക് ഒരു ജീവിതമേ ഉള്ളു. അത് നന്നായി ആസ്വദിക്കുകയാണ് വേണ്ടതെന്നും’ റിമി പറയുന്നു.
‘റോയിസിനെപ്പോലെ റിമിയും രണ്ടാമത് വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ താന്‍ പുതിയൊരു ബന്ധത്തെക്കുറിച്ച് ആലോചിക്കുന്നില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഇപ്പോള്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സൂപ്പര്‍ 4 എന്ന സംഗീത പരിപാടിയെക്കുറിച്ചും റിമി വാചാലയായി. ഒരു സംഗീത പരിപാടി ആയത് കൊണ്ടാണ് താന്‍ സൂപ്പര്‍ തിരഞ്ഞെടുത്തതെന്ന് റിമി ടോമി പറഞ്ഞു. കാരണം അതില്‍ നിന്നും എനിക്ക് സംശയമുള്ള കാര്യങ്ങള്‍ കൂടി പഠിച്ചെടുക്കാന്‍ പറ്റും. ഗായകരായ സിത്താര, വിധു പ്രതാപ്, ജ്യോത്സന എന്നിങ്ങനെ വിധികര്‍ത്താക്കളുടെ പാനലിനെ കുറിച്ച് വളരെ പോസിറ്റീവ് ആയിട്ടുള്ള പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
അടുത്തിടെ ഒരു യുഎസ് മലയാളിയില്‍ നിന്നും എനിക്കൊരു മെസേജ് വന്നു. പാട്ടും ഡാന്‍സുമൊക്കെ നിറഞ്ഞ് നില്‍ക്കുന്നത് കൊണ്ട് തന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സൂപ്പര്‍ 4 ന് സാധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കുറഞ്ഞ സമയം കൊണ്ട് ഷോ ജനപ്രീതി നേടിയതിനാല്‍ ആറ് മാസത്തേക്ക് കൂടി നീട്ടി വെച്ചിരിക്കുകയാണ്. തനിക്കൊപ്പമുള്ള ഗായക സുഹൃത്തുക്കളെ കുറിച്ചും റിമി വാചാലയായി. ഷൂട്ട് കഴിഞ്ഞാല്‍ ജ്യോത്സന പറയും നമുക്ക് കുറച്ച് നേരം കൂടി ഇരുന്ന് സംസാരിക്കാമെന്ന്.
ഞങ്ങളെല്ലാവരും ഒരേ രീതിയില്‍ ചിന്തിക്കുന്നവരും അതേ മനസ്ഥിതി ഉള്ളവരുമാണ്. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് ഒത്തിരി പ്രചോദനം നല്‍കാറുണ്ട്. കാരണം പാട്ടുകള്‍ ഒരുക്കാനുള്ള ആവേശം കൂടി കിട്ടും. ഷോ യില്‍ ഉള്ള പ്രതിഭകളുടെ നിലവാരം സൂപ്പറാണ്. ഇവരില്‍ അഞ്ച് മത്സരാര്ഥികളെങ്കിലും തീര്‍ച്ചയായിട്ടും പിന്നണി ഗായകരായി മാറിയിരിക്കും.’ റിമി പറഞ്ഞു.
ലോക്ഡൗണ്‍ നാളുകളില്‍ ചാനല്‍ തുടങ്ങാനും സംഗീതം മുന്നോട്ട് കൊണ്ട് പോവാനും വര്‍ക്കൗട്ട് ചെയ്യാനുമൊക്കെ ശ്രമിച്ചതിനെ കുറിച്ചും റിമി പറയുന്നു. ഒരു ദശകത്തിലേറെയായി എന്റെ ശരീരഭാരം ഡയറ്റിങ്ങിലൂടെ ഞാന്‍ നിയന്ത്രിച്ച് വരാറുണ്ടായിരുന്നു. പക്ഷേ പരിശീലകരോട് നന്ദി പറഞ്ഞേ മതിയാവു. ഞാന്‍ യോഗയും വര്‍ക്കൗട്ടും ചെയ്യാന്‍ തുടങ്ങി. വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷേ അത് നല്ല റിസള്‍ട്ടാണ് തന്നത്. എല്ലാ ദിവസവും വ്യായമം പതിവാക്കിയാല്‍ മതി. ഇതിലൂടെ ജീവിതത്തില്‍ പോസിറ്റീവായിട്ടുള്ള മാറ്റമാണ് ഉണ്ടായത്. നല്ല ഉറക്കവും കൃത്യനിഷ്ടയും വന്നു.
Recent Comments