‘ദേശായിക്കുടുംബത്തെ മറക്കാത്തവര്‍ക്കായി’; ചന്ദനമഴയിലെ താരങ്ങള്‍ക്കൊപ്പം ചിത്രം പങ്കുവെച്ച് ശാലു കുര്യന്‍

0

ഏറെ പ്രേക്ഷക പ്രീതി നേടിയ പരമ്പരയായിരുന്നു ചന്ദനമഴ. ദേശായിക്കുടുംബത്തേയും അവിടുള്ള ഓരോ അംഗത്തേയും പ്രേക്ഷകര്‍ക്ക് സുപരിചിതമായിരുന്നു. മെഗാ പരമ്പരകളില്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ പരമ്പര കൂടിയായിരുന്നു ചന്ദന മഴ. അമൃതയും വര്‍ഷയും ഊര്‍മ്മിള ദേവിയും അങ്ങിനെ മുഴുവന്‍ ദേശായി കുടുംബവും പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയത് വളെരെ വേഗമായിരുന്നു. നായികാ കഥാപാത്രമായ അമൃതയും വില്ലത്തി കഥാപാത്രമായി വര്‍ഷയുമാണ് പരമ്പരയില്‍ എത്തിയിരുന്നത്.

ആ സമയത്തെ പ്രേക്ഷകരുടെ സ്ഥിരം ചോദ്യങ്ങളില്‍ ഒന്നായിരുന്നു അമൃതയും വര്‍ഷയുമൊരുമിച്ച് ഒരു ഫോട്ടോയെടുക്കുമോ എന്നത്. ഇപ്പോള്‍ പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ദേശായിക്കുടുംബത്തേയും അവിടുത്തെ അംഗങ്ങളേയും പ്രേക്ഷകര്‍ മറന്നിട്ടില്ല. അമൃതയായി മേഘ്‌നയും വര്‍ഷയായി ശാലു കുര്യനുമാണ് വേഷമിട്ടത്. ഇപ്പോള്‍ ശാലു കുര്യന്‍ പങ്കുവെച്ച ഒരു ചിത്രമാണ് പ്രേക്ഷകരെ വീണ്ടും ദേശായിക്കുടുംബത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

ഊര്‍മ്മിള ആയി വേഷം ഇട്ട രൂപശ്രീയ്ക്കും അമൃതയായി വേഷം ഇട്ട മേഘ്ന വിന്‌സന്റിനും ഒപ്പമുള്ള ചിത്രമാണ് ശാലു പങ്ക് വച്ചത്. ‘അമൃതക്ക് ഒപ്പം ഒരു ചിത്രം ആവശ്യപ്പെട്ടവര്‍ക്കായി നല്ലോര്‍മ്മകള്‍’ എന്നുപറഞ്ഞുകൊണ്ടാണ് അമൃതയുടെയും ഊര്‍മ്മിളയുടെയും ഒപ്പമുള്ള ചിത്രം വര്‍ഷ പങ്ക് വച്ചത്.