‘നിന്നെ നോക്കുമ്പോള്‍ ജീവിതം സുന്ദരമാണ്’; പ്രീയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുല്‍ രവി

0

മഴവില്‍ മനോരമയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ രാഹുല്‍ രവി കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹിതനായത്. ലക്ഷ്മിയെന്നാണ് വധുവിന്‍രെ പേര്. വിവാഹത്തിനു മുമ്പ് ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നു തന്റെ വിവാഹജീവിതത്തിന് പ്രേക്ഷകരുടെ അനുഗ്രഹവും, പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 15ന് ലക്ഷ്മിയുടെ മുഖം കാണിക്കാതെയുള്ള ഒരു ചിത്രം പങ്കു വച്ചായിരുന്നു രാഹുല്‍ വിവാഹ കാര്യം പറഞ്ഞത്.

ലക്ഷ്മിയെ പരിചയപെടുത്തികൊണ്ട് രാഹുല്‍ അന്ന് കുറിച്ച വരികളും അതിവേഗം വൈറലായിരുന്നു. ‘അവളെ കണ്ടുമുട്ടിയ ആദ്യദിവസം സാധാരണ പോലെയായിരുന്നു. പിന്നീടങ്ങോട്ട് അത് മികച്ചതായി മാറുകയായിരുന്നു. അവളുടെ വരവോടെ ജീവിതം തന്നെ മികച്ചതായി മാറുകയായിരുന്നു. എന്റെ ജീവിതം തന്നെയാണ് അവളെന്ന് തിരിച്ചറിഞ്ഞത് അതിന് ശേഷമായിരുന്നു. നമ്മുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുകയാണ്’, താനെന്നുമായിരുന്നു രാഹുല്‍ കുറിച്ചത്.

Image result for rahulravi

ഇപ്പോള്‍ വീണ്ടും ലക്ഷ്മിക്കൊപ്പമുള്ള മറ്റൊരു മനോഹരമായി ചിത്രമാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ കുറിപ്പും ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ‘നിന്നെ നോക്കുമ്പോള്‍ ജീവിതം സുന്ദരമാണ്’ എന്ന ക്യാപ്ഷനിലൂടെയാണ് ലക്ഷ്മിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ രാഹുല്‍ പങ്ക് വച്ചത്. എറണാകുളം ലുലുമാളില്‍ വച്ചായിരുന്നു ഇരുവരും പരസ്പരം ആദ്യമായി കണ്ടുമുട്ടിയത്. ഏകദേശം രണ്ട് കൊല്ലത്തോളം ഇരുവരും പ്രണയിച്ചു. ആദ്യം ഇഷ്ടം പറഞ്ഞത് രാഹുല്‍ ആയിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. ലക്ഷ്മിയോട് സംസാരിക്കുമ്പോഴൊക്കെ തനിക്കൊരു പോസിറ്റീവ് വൈബ് ലഭിക്കാറുണ്ടെന്ന് രാഹുലും പറഞ്ഞു. വിവാഹശേഷം ഇനിമുതല്‍ ചെന്നൈയില്‍ ആകും താനും ലക്ഷ്മിയെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

Image result for rahulravi

അതേസമയം സീരിയലുകളില്‍ ഒക്കെ റൊമാന്റിക് ഹീറോ ആയിട്ടാണ് രാഹുല്‍ അഭിനയിച്ചതെങ്കിലും ജീവിതത്തില്‍ രാഹുല്‍ ഒട്ടും റൊമാന്റിക് അല്ലെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം. ഒറ്റ മകളായതുകൊണ്ട് ഒരുപാട് ലാളിച്ചും കൊഞ്ചിച്ചും ഒക്കെയാണ് ലക്ഷ്മിയെ അവളുടെ മാതാപിതാക്കള്‍ വളര്‍ത്തിയത്. മാതാപിതാക്കള്‍ അവള്‍ക്ക് കൊടുത്ത സ്നേഹവും, ലാളനയും അതേപോലെ കൊടുക്കാന്‍ തനിക്ക് കഴിയുമോയെന്നു സംശയമാണെന്ന് രാഹുലും നേരത്തേ പറഞ്ഞിരുന്നു. തന്നെ നന്നായി ലക്ഷ്മി മനസ്സിലാക്കിയിട്ടുണ്ട് എന്നും രാഹുല്‍ പറഞ്ഞു. ലക്ഷ്മി തന്നെ ജീവിതത്തിലേക്ക് വന്നാല്‍ നന്നായിരിക്കും എന്നും തോന്നിയതുകൊണ്ടാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയതെന്നും രാഹുല്‍ പറഞ്ഞിരുന്നു.