2015 മുതല്‍ മലയാളം സീരിയല്‍ മേഖലയില്‍ സജീവമായ താരമാണ് മൃദുല വിജയ്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടന് യുവകൃഷ്ണയുമായുള്ള മൃദുലയുടെ വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ 23 നാണ് നിശ്ചയം നടന്നത്. ഈ വര്‍ഷം വിവാഹം ഉണ്ടാകും എന്ന സൂചന ഉണ്ടായിരുന്നു എങ്കിലും മൃദുല ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിരുന്നില്ല.
എപ്പോഴാണ് വിവാഹം എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മൃദുല ഇപ്പോള്‍. ആറുമാസം കഴിഞ്ഞു വിവാഹം ഉണ്ടാകും എന്നും, തീയതി തീരുമാനിച്ചിട്ടില്ല എന്നാണ് ഇന്‍സ്റ്റയില്‍ പങ്ക് വച്ച ഒരു യൂ ട്യൂബ് ചാനല്‍ ലിങ്കിലൂടെ മൃദുല പറഞ്ഞത്. തിരുവനന്തപുരം സ്വദേശിയാണ് മൃദുല. സീരിയല്‍ മേഖലയിലുള്ള രണ്ടുപേരുടെ വിവാഹം ആണെങ്കിലും ഇതൊരു പ്രണയ വിവാഹമല്ലെന്നും രണ്ടു കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും ഇരുവരും പറഞ്ഞിരുന്നു.
യുവയുടേയും മൃദുലയുടേയും പരമ്പരകളില്‍ അമ്മ വേഷം കൈകാര്യം ചെയുന്ന രേഖ രതീഷ് വഴി വന്ന ആലോചന രണ്ട് കുടുംബക്കാര്‍ക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയിലും വളരെ സജീവമായ താരങ്ങള്‍ ദിവസവും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പ്രേക്ഷകരാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇതുവരെയും ഫോളോ ചെയ്യുന്നത്. പുതിയ വിശേഷങ്ങള്‍ക്ക് ആശംസ അര്‍പ്പിച്ചു ഒട്ടേറെ ആരാധകരും എത്തിയിരുന്നു.