‘സീരിയലില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയോട് മോശമായി പെരുമാറി’; തന്റെ കൂടെ ജോലി ചെയ്യുന്നയാളെക്കുറിച്ച് ഗൗരി

0

പൗര്‍ണ്ണമിതിങ്കള്‍ എന്ന പരമ്പരയിലൂടെയെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഗൗരി. വിഷ്ണു നായരാണ് താരത്തിന്റെ നായകനായി പരമ്പരയില്‍ എത്തുന്നത്. ഇരുവരെയും സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത് പ്രേമി എന്നാണ്. സീരിയലിലേക്ക് അവസരം നല്‍കാം, അഭിനയിക്കാനുള്ള എന്‍ട്രി നല്‍കാം എന്നുപറഞ്ഞു മോശമായി സമീപിക്കുന്നവരെ സൂക്ഷിക്കുക എന്ന് മുന്നറിയിപ്പ് നല്‍കി ഗൗരി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

തന്റെ ഫാന്‍ പേജിലൂടെയാണ് ഗൗരി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഗൗരിയുടെ വാക്കുകള്‍: ‘ഫാന്‍ പേജുകള്‍ വഴിയുള്ള കമ്യൂണിക്കേഷന്‍ നടത്തി നടത്തി ചതിക്കുഴികളില്‍ പെടാതിരിക്കുക. ഇതിപ്പോള്‍ പറയാന്‍ ഉള്ള കാരണം, അങ്ങിനെ ഒരു സംഭവം അടുത്തിടെ നടന്നു. ഞാനും അക്കാര്യത്തില്‍ മാനസികമായി വിഷമത്തില്‍ ആണ്. എന്റെ കൂടെ തന്നെ ജോലി ചെയ്യുന്ന ഒരാള്‍, ആളുടെ പേര് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. വളരെ മോശമായി തന്നെ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുകയും, ഇവിടെ സീരിയലിലേക്ക് അവസരം നല്‍കാം, അഭിനയിക്കാനുള്ള എന്‍ട്രി നല്‍കാം എന്നുപറഞ്ഞു ആ കുട്ടിയെ വളരെ മോശമായ രീതീയില്‍ സമീപിക്കുകയും ചെയ്തു.

ഓപ്പണ്‍ ആയി ഞാന്‍ സംസാരിക്കുകയാണ് ഒന്നും തോന്നരുത്. അഭിനയമോഹമുള്ള പെണ്‍കുട്ടികള്‍ നാളെ പോയി ചതിക്കുഴിയില്‍ പെടാതെ ഇരിക്കാന്‍ ആണ് ഞാന്‍ ഇത് ഇപ്പോള്‍ സംസാരിക്കുന്നത്. അഡ്ജസ്റ്റ് മെന്റ് ചെയ്താല്‍, അല്ലെങ്കില്‍ അയാള്‍ പറയും പോലെ ഒക്കെ ചെയ്താല്‍ ചാന്‍സ് തരാം. അംങ്ങനെയാണ് എല്ലാവരും ഇവിടെ നിക്കുന്നത് എന്നാണ് അയാള്‍ ആ പെണ്‍കുട്ടിയോട് പറഞ്ഞത്. അത് ഞാന്‍ കൈയ്യോടെ പിടികൂടുകയും അതിവിടെ വലിയ ഇഷ്യൂസ് ആവുകയും ചെയ്തു.

എനിക്ക് ആ സംഭവം ഒരുപാട് വേദന നല്‍കുകയും ചെയ്തു. നമ്മള്‍ സഹോദരന്മാരായി കാണുന്ന ആളുകള്‍ ആണ് ഇതൊക്കെ ചെയ്യുന്നത്. അവര്‍ പറയുന്നത് ഒന്നും സത്യം ഇല്ലാത്ത കാര്യങ്ങള്‍ ആണ്. എല്ലാ പ്രൊഫെഷനിലും ഉണ്ടാകും നല്ലതും ചീത്തയും ആയ കാര്യങ്ങള്‍. ഇവിടെയും അങ്ങിനെ ഉണ്ട്. എങ്കിലും ഇവിടെ ഉള്ളവര്‍ എല്ലാം നല്ല കുടുംബത്തില്‍ നിന്നും വരുന്നവര്‍ ആണ്. ഇപ്പോള്‍ ഉണ്ടായ പ്രശ്‌നത്തില്‍ ഞങ്ങള്‍ പെണ്‍കുട്ടികളെ എല്ലാം അയാള്‍ മോശക്കാരികള്‍ ആക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആ പെണ്‍കുട്ടി പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി. അത് നല്ല വിഷമം ആവുകയും എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന രീതിയില്‍ പ്രതികരിക്കുകയും ചെയ്തു.

ഇനിയും ഇതേപോലെയുള്ള ആളുകള്‍ വരികയാണ് എങ്കില്‍ അത് അപ്പോള്‍ തന്നെ സ്റ്റോപ്പ് ചെയ്യുക. ചതിക്കുഴിയില്‍ പെടാതിരിക്കുക. ഇങ്ങന ഈ സ്ഥലത്തു വന്നാല്‍ ഗൗരിയെ കാണാം സംസാരിക്കാം എന്ന് പറഞ്ഞു വരികയാണ് എങ്കില്‍ അത് അവിടെ വച്ച് തന്നെ സ്റ്റോപ്പ് ചെയ്യുക. അതാകും നിങ്ങളുടെ നല്ല ഭാവിക്ക് നല്ലത്. നിങ്ങള്‍ ഞങ്ങളെ സ്‌നേഹിക്കുന്നത് കൊണ്ടാണ് ഞങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ വിശ്വസിക്കുന്നത് അത് സ്‌നേഹത്തിന്റെ ഭാഗമായി ആണെന്നും അറിയാം പക്ഷെ ദയവ് ചെയ്തു ചതിക്കുഴികളില്‍ പോയി പെടരുത്.’ കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യം കാണിച്ച ഗൗരിയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.