ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യമെന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഭാമ. പിന്നീട് കൈനിറയെ ചിത്രങ്ങളുമായി മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു. കഴിഞ്ഞ കൊല്ലം ജനുവരി മുപ്പതിനാണ്് താരം വിവാഹിതയായത്. കഴിഞ്ഞ ദിവസം ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം പുറത്തുവിട്ടിരുന്നു. അരുണിന്റെ നെഞ്ചോട് ചേര്‍ന്നുള്ള ചിത്രവും ഭാമ ആനിവേഴ്സറി ദിനത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
ബിസിനസ് മാനായ അരുണാണ് ഭാമയുടെ ഭര്‍ത്താവ്. അരുണിനെ പരിചയപ്പെട്ട സംഭവത്തിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും ഭാമ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണെന്നും ഏറെക്കാലത്തെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും ഭാമ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഭാമയും അരുണും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഭാമയും അരുണുമായി നില്ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് ഭാമയുടെ അടുത്ത സുഹൃത്ത് പങ്കുവെച്ച ഒരു ചിത്രത്തില്‍ നിന്നാണ് ആരാധകര്‍ ഈ സന്തോഷ വാര്‍ത്ത കണ്ടുപിടിച്ചത്.