‘തിരുമ്പി വന്തിട്ടേന്നു സൊല്ല്;’ പൂക്കാലം വരവായിയില്‍ മടങ്ങിയെത്തി ജിഷിന്‍

0

വില്ലനായെത്തി പിന്നീട് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജിഷിന്‍ മോഹന്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. രസകരമായ കുറിപ്പുകളിലൂടെ കുടുംബ വിശേഷങ്ങള്‍ക്കൊപ്പം സീരിയല്‍ വിശേഷവും നടന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. സീ കേരളം സംപ്രേക്ഷണ ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയായ പൂക്കാലം വരവായിയില്‍ മടങ്ങി എത്തിയിരിക്കുകയാണ് ജിഷിന്‍.

മടങ്ങി വരവിനെ കുറിച്ച് താരം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പൂക്കാലം വരവായി താരങ്ങളൊടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടന്റെ കുറിപ്പ്. കുറിപ്പിങ്ങനെയാണ്: ”തിരുമ്പി വന്തിട്ടേന്നു സൊല്ല്.. പത്തു മാസങ്ങൾക്കു പിന്നാടി എപ്പടി പോനേനൊ.. അപ്പടിയേ അശോകൻ പൂക്കാലം വരവായിൽ തിരുമ്പി വന്തിട്ടേന്നു സൊല്ല്..’. My re entry in Pookkalam Varavayi serial. അയിനാണ് . പൂക്കാലം വരവായി നിങ്ങളുടെ സ്വന്തം @zeekeralam ചാനലിൽ വൈകുന്നേരം 6.30ന്” നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നേരത്തേ ഗായികയും നടിയുമായ മനീഷയ്ക്കൊപ്പമുള്ള പൂക്കാലം വരവായിയിലെ ലൊക്കേഷൻ വീഡിയോ ജിഷിൻ പങ്കുവെച്ചിരുന്നു. മനീഷ ഗാനം ആലപിക്കുന്ന വീഡിയോയാണ് ജിഷിൻ പങ്കുവെച്ചത്.  ‘ഇത് നമ്മുടെ സ്വന്തം മനീഷ ചേച്ചി. ‘പൂക്കാലം വരവായി’ സീരിയലിലെ സൗദാമിനി അപ്പച്ചി. നമ്മെ വിട്ടുപിരിഞ്ഞ SP ബാലസുബ്രമണ്യം എന്ന അതുല്യ പ്രതിഭയോടൊപ്പം അദ്ദേഹത്തിന്റെ കേരളത്തിലെ അവസാന വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചവൾ. ‘മലരേ.. മൗനമാ’ എന്ന ഗാനം അദ്ദേഹത്തിന്റെ കൂടെ ആലപിച്ച മനീഷ ചേച്ചിയെ SPB ആശ്ലേഷിച്ചനുഗ്രഹിച്ച വീഡിയോ എല്ലാവരും കണ്ടുകാണുമല്ലോ? റിമി ടോമിയെ ഷാരൂഖ് ഖാൻ എടുത്തു പൊക്കിയ പോലെ ഇവരെ എടുത്തു പൊക്കാൻ തോന്നാത്തിരുന്നത് ഭാഗ്യം😜. മനീഷ ചേച്ചിയുടെ ആ സ്വരമാധുര്യം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായി. Wow!! What a feel..😍😍. അത് നിങ്ങൾക്ക് കൂടി ഷെയർ ചെയ്യുന്നു. കേട്ടു നോക്കൂ 🙂.. ഈ ശരീരത്തിൽ നിന്നാണോ ഈ മധുരശബ്ദം വരുന്നത് എന്ന് നമ്മൾ അത്ഭുതപ്പെടും. മനീഷ ചേച്ചീ.. നിങ്ങളൊരു മാടപ്രാവാണ്. മാടിന്റെ ശരീരവും, പ്രാവിന്റെ ഹൃദയവും കുയിലിന്റെ സ്വരവുമുള്ള ഒരു മാടപ്രാവ്- നടൻ കുറിച്ചു.