മീനാക്ഷി തട്ടീം മുട്ടീമിലേക്ക് തിരിച്ചു വന്നോ? ചിത്രം പങ്കുവെച്ച കണ്ണനോട് ആരാധകര്‍

0

തട്ടീം മുട്ടീം പരമ്പരയിലെ മീനാക്ഷി, കണ്ണന്‍ എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായവരാണ് ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥ് പ്രഭുവും. വര്‍ഷങ്ങളായി മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം ഇപ്പോഴും മികച്ച സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്. 2011ലായിരുന്നു തട്ടീം മുട്ടീം ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഒമ്പത് വര്‍ഷത്തിലധികമായി ഇപ്പോഴും വിജയകരമായി സംപ്രേക്ഷണം തുടരുകയാണ് പരമ്പര. അടുത്തിടെയാണ് മീനാക്ഷി തട്ടീം മുട്ടീമില്‍ നിന്നും പിന്മാറിയത്. നഴ്‌സായി ലണ്ടനിലേക്ക് പോകുന്നുവെന്ന് കാണിച്ചുകൊണ്ടായിരുന്നു പരമ്പരയില്‍ നിന്ന് നടിയുടെ ലാസ്റ്റ് എപ്പിസോഡ് ചിത്രീകരിച്ചത്.

മീനാക്ഷി-ആദി ദമ്പതികള്‍ക്ക് മൂന്ന് മക്കളാണെന്നാണ് പരമ്പരയില്‍ കാണിച്ചത.് പ്രേക്ഷകരുടെ പ്രീയ താരങ്ങളാണ് സഹോദരങ്ങളായ കണ്ണനും മീനാക്ഷിയും. തട്ടീം മുട്ടീമിലേത് പോലെ യഥാര്‍ത്ഥ ജീവിതത്തിലും ചേച്ചിയും അനിയനുമാണ് ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥും. മഴവില്‍ മനോരമയുടെ വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയില്‍ അച്ഛനും അമ്മയും പങ്കെടുത്തതിന് പിന്നാലെയാണ് ഇരുവരും ചെറുപ്പത്തില്‍ തട്ടീം മുട്ടീമിലേക്ക് എത്തിയത്.

 

മീനാക്ഷി സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും കണ്ണന്‍ സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവാണ്. അടുത്തിടെ മീനാക്ഷിക്കൊപ്പമുള്ള ഒരു ചിത്രം കണ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രം കണ്ട ആരാധകരില്‍ പലരും മീനാക്ഷി പരമ്പരയിലേക്ക് തിരിച്ചുവരുന്നുവെന്ന സന്തോഷത്തിലായിരുന്നു. ഇക്കാര്യം എല്ലാവരും കമന്റായി ചോദിക്കുകയും ചെയ്തു. മീനാക്ഷി വീണ്ടും മടങ്ങി എത്തുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് ആരാധകര്‍ എത്തിയത്.

മീനാക്ഷി നാട്ടില്‍ വന്നോ, എപ്പോള്‍ സീരിയലില്‍ എത്തും എന്ന സംശയങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയത്. ഇതിന് സിദ്ധാര്‍ത്ഥ് നല്‍കിയ മറുപടി ആരാധകരെ നിരാശരാക്കിയിരുന്നു. ഇത് പഴയ ചിത്രമാണെന്നാണ് നടന്‍ മറുപടി നല്‍കിയത്. ആരാധകര്‍ക്ക് പുറമെ മീനാക്ഷിയുടെ ആദിയായി എത്തുന്ന സാഗര്‍ സൂര്യയും സിദ്ധാര്‍ത്ഥ് പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരുന്നു.