ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ ഏറ്റവും സജീവമായ കുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും സഹോദരിമാരും തങ്ങളുടെ വിശേഷങ്ങളുമായി സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരുള്ള താരമാണ് അഹാന. സിനിമാ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ കുത്തിത്തിരിപ്പ് ചോദ്യം ചോദിച്ച ആരാധകനോട് അഹാന പ്രതികരിച്ച രീതിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘സഹോദരി ദിയയുമായി താങ്കള്‍ ഫൈറ്റാണോ? എന്നതായിരുന്നു അഹാനയെ ചൊടിപ്പിച്ച ചോദ്യം. ‘നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു ഇത്ര നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍. അവളെന്റെ സഹോദരിയാണ്, ഞങ്ങള്‍ ഒരിടത്ത് നിന്നുമാണ് ഈ ഭൂമിയിലേക്കു വന്നത്. അതോണ്ട് ഇത്തരം കുത്തിത്തിരിപ്പു ടൈപ്പ് ചോദ്യങ്ങള്‍ ചോദിച്ചു സ്വയം ചീപ്പാകരുത് പ്ലീസ്,” എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരം മറുപടി നല്‍കിയത്.
താരത്തിന്റെ മറുപടി വളരെ വേഗമാണ് വൈറലായത്. ആരാധകരുമായി സംവദിക്കുന്നതിനിടെ മറ്റ് നിരവധി ചോദ്യങ്ങള്‍ക്കും അഹാന ഉത്തരം നല്‍കിയിട്ടുണ്ട്. അടി, നാന്‍സി റാണി തുടങ്ങിയവയാണ് തന്റെ അടുത്ത ചിത്രങ്ങളെന്നും അടി മിക്കവാറും ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നും ദുല്‍ഖര്‍ സല്മാന് അമേസിങ് പ്രൊഡ്യൂസറാണെന്നും ഷൈന്‍ ടോം ചാക്കോ അടിപൊളിയാണെന്നുമൊക്കെ താരം പ്രതികരിച്ചു.
ഇതുവരെ അഭിനയിച്ചതില്‍ തന്റെ ഇഷ്ട കഥാപാത്രം ഇതുവരെ ലൂക്കയിലെ നീഹാരികയായിരുന്നുവെന്നും ഇനിയത് അടിയിലെ കഥാപാത്രമായിരിക്കുമെന്നും താരം പ്രതികരിച്ചിരുന്നു. വീട്ടിലെ ആദ്യ വിവാഹം ആരുടെയാകും എന്ന ചോദ്യത്തിന് ആദ്യ വിവാഹം എന്റെയായിരിക്കില്ലെന്നും അഹാന പറഞ്ഞിട്ടുണ്ട്. കൂടാതെ ആരാധകരുടെ ആവശ്യപ്രകാരം മധുപോലെ പെയ്ത മഴയില്‍ എന്ന പാട്ടുപാടുകയുമുണ്ടായി.