‘എല്ലാം അര്‍പ്പിച്ച ആ പ്രണയം തകര്‍ന്നു’, ഓണ്‍ലൈന്‍ വാര്‍ത്ത കണ്ട് പൊട്ടിത്തെറിച്ച് അലക്‌സാന്‍ഡ്ര

0

മോഡലും നടിയും എയര്‍ഹോസ്റ്റസുമാണ് അലക്‌സാന്‍ഡ്ര. തനിക്കെതിരെ വന്ന ഒരു ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അലക്‌സാന്‍ഡ്ര. ‘എല്ലാം അര്‍പ്പിച്ച ആ പ്രണയം തകര്‍ന്നു, അയാള്‍ക്ക് വേറെയും ബന്ധമുണ്ടായിരുന്നു. വെളിപ്പെടുത്തലുമായി സാന്ദ്ര’ എന്ന ടൈറ്റിലോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയുടെ ലിങ്കിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് അലസാന്‍ഡ്ര പൊട്ടിത്തെറിച്ചിരിക്കുന്നത്. അലസാന്‍ഡ്രയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

Alasandra Johnson | Alexandra johnson, Boss, Johnson

‘എന്തുവാടേ… നിര്‍ത്തിപ്പൊയ്ക്കൂടേ… റീച്ച് കിട്ടാന്‍ വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കുമെന്ന് അറിയാം. ഒരു ആവശ്യവും ഇല്ലാതെ ഒരു വര്‍ഷം മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ മസാലയും ആഡ് ചെയ്ത് ഇവിടെ ഇപ്പോള്‍ പോസ്റ്റ് ചെയ്യേണ്ട എന്ത് ആവശ്യമാണ് നിങ്ങള്‍ക്ക്. നിങ്ങളെ പോലത്തെ ഓണ്‍ലൈന്‍ മീഡിയാസ് കാരണമാണ് ഇവിടെ സോഷ്യല്‍ മീഡിയ ഹരാസ്‌മെന്റ് ഉണ്ടാകുന്നത്.’

‘വാട്ട് എ ഷെയിം ഇതുപോലത്തെ ഓരോ ഓണ്‍ലൈന്‍ മീഡിയാസ് കാരണമാണ് ഇവിടെ സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങും സോഷ്യല്‍ മീഡിയ അറ്റാക്കുകളും കൂടുന്നത്. റീച്ച് കിട്ടാന്‍ വേണ്ടി എന്ത് തോന്നിവാസം വേണമെങ്കിലും എഴുതിപ്പിടിപ്പിക്കുന്ന ഓണ്‍ലൈന്‍ മീഡിയാസ് ആന്റ് കണ്ടന്റ് റൈറ്റേഴ്‌സ് ആര്‍ പെയ്ന്‍ ഇന്‍ ദി അസ്സ്’

Alasandra Johnson: Here's why Bigg Boss Malayalam 2 fame Alasandra Johnson  thanked lockdown - Times of India