‘ഒപ്പം നിന്നതിന് നന്ദി, വര്‍ഷങ്ങള്‍ കഴിയുന്തോറും നമ്മള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു; ഭര്‍ത്താവിന് ആശംസയുമായി ദേവി ചന്ദന

0

മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദേവി ചന്ദന. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദേവി ചന്ദന. സീരിയല്‍ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും താരം ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. നിലവില്‍ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്.ഗായകനായ കിഷോര്‍ വര്‍മ്മയാണ് ദേവി ചന്ദനയുടെ ഭര്‍ത്താവ്. തങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ദേവി ചന്ദന. ഒരുമിച്ചുള്ള ജീവിതത്തില്‍ പതിനാറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇരുവരും.

കിഷോറിനോടൊപ്പമുള്ള 16 വര്‍ഷത്തെ ജീവിതത്തെ കുറിച്ചുള്ള മനോഹരമായ നിമിഷം പങ്കുവെച്ച് കെണ്ടാണ് നടി ഭര്‍ത്താവിന് ആശംസ നേര്‍ന്നത്. മധുരമുള്ള 16 വര്‍ഷത്തെ ജീവിതം പൂര്‍ത്തിയാക്കി എന്ന് കുറിച്ച് കൊണ്ടാണ് കിഷോറിനോടൊപ്പമുള്ള ചിത്രങ്ങളുടെ കൊളാഷ് നടി പങ്കുവെച്ചു. ‘എന്നെ മനസിലാക്കി ഒപ്പം നിന്നതിന് നന്ദി. വര്‍ഷങ്ങള്‍ കഴിയുന്തോറും നമ്മള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തരാകുമെന്ന് പ്രതീക്ഷിക്കുന്നു, വിവാഹ വാര്‍ഷികാശംസകള്‍’. നടി ചിത്രത്തിനൊപ്പം കുറിച്ചു.

ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്. കലാഭവന്റെ ഓഡിറ്റോറിയത്തില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ട്മുട്ടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് വിവാഹിതരാവുകയും ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രവുമായി എത്തിയിരിക്കുന്നത്. വില്ലത്തി റോളാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വസന്ത മല്ലിക എന്ന വില്ലത്തിക്ക് ലഭിക്കുന്നത്. കുടുതല്‍ മെലിഞ്ഞ് സുന്ദരിയായിട്ടാണ് നടി പരമ്പരയില്‍ എത്തിയിരിക്കുന്നത്. കോമഡി സ്‌കിറ്റുകളിലൂടെ ആദ്യകാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ദേവിചന്ദന പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമാകുകയായിരുന്നു.