ഇരുപത് വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു രഞ്ജിമാര്‍. പാര്ശ്വവ്തകരിക്കപ്പെട്ട ഒരു വിഭാഗത്തില്‍ നിന്ന് ഇവിടെ വരെ എത്താനായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് രഞ്ജു രഞ്ജിമാര്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം തെജീവിതത്തിലുണ്ടായ ഒരു അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍. ലുലുമാളില്‍ വെച്ച് ഒരു കുഞ്ഞ് കരയുന്നത് കണ്ട് അടുത്തു ചെന്നപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചാണ് രഞ്ജു രഞ്ജിമാര്‍ പങ്കുവെക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് രഞ്ജു രഞ്ജിമാര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.
കുറിപ്പ്: ‘ഇന്നലെ ഒരു സംഭവം ഉണ്ടായി, വര്‍ക്കു കഴിഞ്ഞു ഞാന്‍ ലുലുവില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍, ചായ കുടിക്കാന്‍ ഫുഡ് കോര്‍ട്ടില്‍ ചെന്നപ്പോള്‍ 4 ചെറുപ്പക്കാര്‍ കൂടി നില്ക്കുന്നു, ഒരു കുഞ്ഞു,കഷ്ടിച്ച് 3 മാസം കഴിഞ്ഞിട്ടുണ്ടാകണം, നിര്‍ത്താതെ കരച്ചില്, അവിടം മുഴുവന്‍ ആ കരച്ചില് തങ്ങി നില്ക്കുവ, കുഞ്ഞു ഏങ്ങി ഏങ്ങി കരയുന്നു,, എനിക്ക് സഹിച്ചില്ല, ഞാന്‍ ഓടി അവരുടെ അടുത്തെത്തി, എന്താ കാര്യം എന്ന് അന്വേഷിച്ചു, ഒട്ടും തൃപ്തിയില്ലാതെ അവര്‍ കാര്യം പറഞ്ഞു, അതിന്റെ അമ്മ ബാത്റൂമില്‍ പോയിരിക്കുന്നു, കുഞ്ഞിന്റെ കരച്ചില് ഒട്ടും നിര്‍ത്തുന്നില്ല, സഹിക്കെട്ട് ഞാന്‍ കുഞ്ഞിനെ പിടിച്ചു എടുത്തു, നിമിഷ നേരം, ആ കുഞ്ഞുകരച്ചില്‍ നിര്‍ത്തി, എന്റെ തോളത്ത് ചാഞ്ഞു കിടന്നു. പിന്നെ ആ കുഞ്ഞു കരഞ്ഞിട്ടെ ഇല്ല, എന്റെ കൂടെ വന്ന കുട്ടി ബാത്റൂമില്‍ പോയി അവരെ വിളിച്ചു കൊണ്ടുവന്നു, കുഞ്ഞിനെ എടുക്കാന്‍ നോക്കി, കുഞ്ഞു വീണ്ടും വീണ്ടും കരയാന്‍ തുടങ്ങി, അവസാനം കുഞ്ഞിനെയും കൊണ്ടു അവര്‍ പോയി, ഒരു താങ്ക്സ് മാത്രം പറഞ്ഞ്, അപ്പോള്‍ മുതല്‍ എന്റെ ഇടത്ത് മാറ് വേദനിക്കുവാ. ഈ ദൈവങ്ങള്‍ എനിക്കൊരു കുഞ്ഞിനെ തരുന്നില്ലല്ലൊ’.
കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്ന രഞ്ജു രഞ്ജിമാര്‍ അടുത്തിടെ മാതൃത്വം വിഷയമാക്കി കുട്ടിക്കൂറ എന്ന പേരില്‍ സിനിമയെടുത്തിരുന്നു. തനിക്ക് 18 വയസ്സില്‍ ഉണ്ടായ ഒരു അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് രഞ്ജു സിനിമയൊരുക്കിയത്. പതിനെട്ടാം വയസില്‍ ഒരു സ്ഥലത്ത് വീട്ടുജോലിക്ക് നിന്നപ്പോള്‍ അവിടെയുള്ള ഇളയ കുഞ്ഞുമായി വലിയ ആത്മബന്ധമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ അവരെവിടെയാണെന്ന് പോലും അറിയില്ല. ഏറെ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല. അറ്റുപോയ ബന്ധങ്ങള്‍ വിളക്കി ചേര്‍ക്കണമെന്ന ആഗ്രഹത്തോടെ അന്നത്തെ ചില ഓര്‍മ്മകള്‍ ചേര്‍ത്താണ് കുട്ടിക്കൂറ എന്ന പേരില്‍ സിനിമയൊരുക്കിയതെന്ന് രഞ്ജു രഞ്ജിമാര്‍ പറഞ്ഞിരുന്നു.