നവരസങ്ങള്‍ വാരി വിതറി സാന്ത്വനത്തിലെ ജയന്തി; ‘എക്സ്പ്രഷന്‍ ക്യൂന്‍’ എന്ന് ആരാധകര്‍

0

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പരയില്‍ രാജീവ് പരമേശ്വറാണ് ചിപ്പിയുടെ കഥാപാത്രത്തിന്റെ ഭര്‍ത്താവായി എത്തുന്നത്. ഭര്‍ത്താവിന്റെ സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ കാണുന്ന ദേവി എന്ന വീട്ടമ്മയുടെ കഥയുമായാണ് സാന്ത്വനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് പരമ്പര നിലവില്‍ ജൈത്രയാത്ര തുടരുന്നത്. ചുരുങ്ങിയ കാലം കൊണ്ടാണ് പരമ്പര പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്.

ചിപ്പിക്കും രാജീവ് പരമേശ്വറിനും പുറമേ സജിന്‍, ബിജേഷ് അവന്നൂര്‍, അച്ചു സുഗന്ദ്, ഗോപിക അനില്‍, ഡെല്ലാ രാജ് തുടങ്ങിയവരാണ് സാന്ത്വനത്തിലെ മറ്റു പ്രധാന താരങ്ങള്‍. സാന്ത്വനത്തില്‍ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് അപ്സര രത്നാകരന്‍. വില്ലത്തി റോളിലാണ് അപ്‌സര പരമ്പരയില്‍ എത്തുന്നത്. സീരിയലില്‍ കുശുമ്പിയും ഏഷണിക്കാരിയുമൊക്കെയാണെങ്കിലും സോഷ്യല്‍മീഡിയയില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അപ്‌സര. തന്റെ വിശേഷങ്ങളെല്ലാം അപ്‌സര സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ലൊക്കേഷന്‍ വിശേഷങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെതന്നെ നവരസങ്ങളുമായി എത്തിരിയിരിക്കുകയാണ് അപ്‌സര. സാന്ത്വനം പരമ്പരയിലെ തന്റെ വിവിധ ഭാവങ്ങള്‍ ചേര്‍ത്തുവെച്ച ഒരു കൊളാഷ് ചിത്രം പങ്കുവെച്ചാണ് അപ്സര എത്തിയത്. ഇതിന് താഴെ ‘എക്സ്പ്രഷന്‍ ക്യൂന്‍’ എന്നാണ് ആരാധകര്‍ കുറിച്ചത്. കൂടാതെ മറ്റു കമന്റുകളുമായി നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ എത്തുന്നത്. സാന്ത്വനം ടീമിനൊപ്പമുളള ചിത്രങ്ങള്‍ മുന്‍പ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച് അപ്സര എത്തിയിട്ടുണ്ട്.