സഹനടിയായുളള വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മുത്തുമണി. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നാല്പതിലധികം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മുത്തുമണിയുടെ ഭര്‍ത്താവും സംവിധായകനുമായ പിആര്‍ അരുണും എല്ലാവര്ക്കും സുപരിചിതനാണ്. അടുത്തിടെ നിറവയറോടെയുള്ള മുത്തുമണിയുടെ ചിത്രം പങ്കുവെച്ച് ഇരുവരും തങ്ങള്‍ ആദ്യ കണ്മണിയെ കാത്തിരിക്കുകയാണെന്ന് സോഷ്യല്‍മീഡിയയിലൂടെ എല്ലാവരേയും അറിയിച്ചിരുന്നു.
ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുവാവയെത്തി എന്ന വാര്‍ത്തയാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണി എത്തിയിരിക്കുകയാണ്. ആണ്‍കുഞ്ഞാണ് ദമ്പതികള്‍ക്ക് ജനിച്ചിരിക്കുന്നത്. കുഞ്ഞുണ്ടായതിന് പിന്നാലെ നിരവധി പേരാണ് മുത്തുമണിക്കും അരുണിനും ആശംസകള്‍ നേര്‍ന്ന് എത്തിയത്.
2006ലാണ് സംവിധായകനായ അരുണ്‍ മുത്തുമണിയെ വിവാഹം കഴിക്കുന്നത്. അവതാരകയില്‍ നിന്നാണ് മുത്തുമണി അഭിനേത്രിയാവുന്നത്. പ്രൊഫഷണലി താരം ഒരു അഭിഭാഷകയാണ്. സത്യന് അന്തിക്കാടിന്റെ രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് മുത്തുമണി സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. അനുഗ്രഹീതന്‍ ആന്റണി, വര്‍ത്തമാനം തുടങ്ങിയ സിനിമകളാണ് മുത്തുമണിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങള്‍.
സംവിധായകന് പുറമെ തിരക്കഥാകൃത്തും, തേവര സേക്രഡ് ഹാര്‍ട്ട്സ് കോളേജില്‍ അധ്യാപകനുമായിരുന്നു പിആര്‍ അരുണ്‍. നാടകത്തില്‍ നിന്ന് സിനിമയില്‍ എത്തിയ ആളാണ് സംവിധായകന്. നെല്ലിക്കയെന്ന ചിത്രത്തിന് വേണ്ടിയാണ് അരുണ്‍ ആദ്യമായി കഥയെഴുതിയത്. രജിഷ വിജയന് മുഖ്യവേഷത്തില്‍ അഭിനയിച്ച ഫൈനല്‍സ് എന്ന ചിത്രം ഒരുക്കിയത് അരുണാണ്. 2019ലാണ് സംവിധായകന്റെ ആദ്യ ചിത്രമായ ഫൈനല്‍സ് പുറത്തിറങ്ങിയത്.