പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന് ചിത്രത്തിലൂടെയാണ് സായ് പല്ലവിയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം. പിന്നീട് കൈനിറയെ ചിത്രങ്ങളുമായി സിനിമാ പ്രേക്ഷകര്‍ക്കിടയിലേക്ക് സായി പല്ലവി വന്നു. ഇന്ന് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സായി പല്ലവി. നിലപാടുകളും ആദര്‍ശങ്ങളും മുറുകെപ്പിടിക്കുന്ന വ്യക്തി കൂടിയാണ് സായ് പല്ലവി. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ മോഡലാകാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് രംഗത്തുവന്നത് നിലപാടുകളുടെ ഭാഗമായിരുന്നു.
ഇപ്പോഴിതാ തമിഴിലെ സൂപ്പര്‍താരത്തെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് സായി പല്ലവി. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവലായിട്ടുണ്ട്. സൂര്യയാണ് സായ് പല്ലവിയുടെ പ്രിയപ്പെട്ട താരം. നടിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ചെറുപ്പം മുതലെ സൂര്യയുടെ കുടുത്ത ആരാധികയായിരുന്നു. സൂര്യയുടെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. അതിനാല്‍ തന്നെ നടനോടൊപ്പം എന്ജികെയില് അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വളരെ സന്തോഷമായിരുന്നു. ചെറുപ്പത്തില്‍ തന്റെ പ്രിയപ്പെട്ട ഹീറോ സൂര്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം’.
നടിയുടെ കുട്ടിക്കാലത്തെ രഹസ്യം വെളിപ്പെടുത്തിയത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 2019ല്‍ സൂര്യ- സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെല്വരാഘവന് സംവിധാനം ചെയ്ത ചിത്രമാണ് എന്‍ജികെ. സൂര്യയ്ക്കും സായ് പല്ലവിക്കുമൊപ്പം ജഗപതി ബാബുവും രാകുല്‍ പ്രീത് സിങ്ങും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നന്ദ ഗോപാലന് കുമാരനെന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.