മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും. ഉപ്പും മുളകും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുമെന്നാണ് ഉപ്പും മുളകിനെ കുറിച്ച് ചാനല്‍ അറിയിച്ചത്. എന്നാല്‍ ഉപ്പും മുളകിലെ അഭിനേതാക്കളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് പ്രീയങ്കരരാണ്. അവരുടെ വിശേഷങ്ങള്‍ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ കൃത്യമായി അറിയാറുമുണ്ട്.
ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകളായി വേഷമിട്ട ജൂഹി പരമ്പര വിട്ട ശേഷം കടന്നുവന്ന കഥാപാത്രമാണ് പൂജ ജയാറം. അശ്വതി നായരാണ് പൂജയെ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലച്ചുവിന്റെ വിടവ് നികത്തിയ താരമാണ് പൂജയായി വന്ന അശ്വതി. സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ് അശ്വതി. മോഡലും അവതാരകയും പ്രോഗ്രാം പ്രൊഡ്യൂസറുമായ അശ്വതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. വിവാഹിതയാണ് അശ്വതി.
അശ്വതി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. കൈക്കുഞ്ഞുമായി നില്ക്കുന്ന ചിത്രമാണ് അശ്വതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ‘ഈ ചക്കരവാവയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് അശ്വതി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. ആരു കണ്ണു വെക്കല്ലേ എന്നും അശ്വതി കുറിച്ചിട്ടുണ്ട്.’ ചിത്രങ്ങള്‍ വൈറലായതോടെ കുഞ്ഞ് അശ്വതിയുടെ തന്നെയാണോ എന്നറിയാനുള്ള തിരക്കിലായി ആരാധകര്‍. അതേസമയം ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ തന്നെ അശ്വതി നായര്‍ കൈയ്യിലിരിക്കുന്നത് തന്റെ കുഞ്ഞല്ല എന്നും നിസ്സാമുദ്ദീന്‍ എന്ന തന്റെ സുഹൃത്തിന്റെ കുഞ്ഞാണെന്നും വ്യക്തമാക്കിയിരുന്നു.
Recent Comments