ഉപ്പും മുളകിലെ ലച്ചുവിനെ അറിയാത്തവരുണ്ടാവില്ല. അത്രയ്ക്ക് ആരാധകരെയാണ് ലച്ചു എന്ന കഥാപാത്രത്തിലൂടെ ജൂഹി റസ്തഗി സമ്പാദിച്ചത്. വര്‍ഷങ്ങളോളം ഉപ്പും മുളകില്‍ ലച്ചു എന്ന കഥാപാത്രമായി തിളങ്ങിയിരുന്നു ജൂഹി. ലച്ചു ഇല്ലാത്ത എപ്പിസോഡിന് പൂര്‍ണ്ണതയില്ലാത്ത പോലെയായിരുന്നു പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്തിരുന്നത്. ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകളായി അഭിനയിച്ച താരം പഠന സംബന്ധമായ തിരക്കുകള്‍ കാരണം പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഉപ്പുംമുളകിലെ ലച്ചുവിന്റെ കല്യാണത്തോടെയാണ് ജൂഹി പരമ്പരയില്‍ നിന്ന് പിന്മാറിയത്. ലച്ചുവിന്റെ വിവാഹ എപ്പിസോഡുകള്‍ മുന്‍പ് ശ്രദ്ധേയമായിരുന്നു. ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ട ശേഷമായിരുന്നു ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയത്. ഉപ്പും മുളകും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുമെന്നാണ് ഉപ്പും മുളകിനെ കുറിച്ച് ചാനല്‍ അറിയിച്ചത്.
അതേസമയം ഉപ്പുംമുളകിലും ഉണ്ടെങ്കിലും ഇല്ലെങ്കിലും ജൂഹിക്ക് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ടുതന്നെ ജൂഹി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. പുതിയ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി ജൂഹി നിരന്തരം സോഷ്യല്‍മീഡിയയില്‍ എത്താറുമുണ്ട്. ഇപ്പോഴിതാ ജൂഹിയുടെ ഏറ്റവും പുതിയ ചിത്രവും വൈറലായിരിക്കുകയാണ്. സാരിയിലാണ് ജൂഹി ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടി പിന്നില്‍ ഉയര്ത്തിക്കെട്ടിവെച്ച് കോട്ടണ്‍ സാരിയില്‍ അതി മനോഹരിയായാണ് താരം എത്തിയിരിക്കുന്നത്. കമന്റുകളും ഷെയറുകളുമായി ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
നേരത്തേ തന്റെ ബോയ്ഫ്രണ്ട് റോവിനെ ജൂഹി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ചിത്രങ്ങളെല്ലാം വളരെ വേഗമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഒരു മ്യൂസിക്ക് ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു ഇരുവരും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായിരുന്ന ജൂഹിയും റോവിനും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ വിവാഹത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
Recent Comments