മലയാള സിനിമാ പ്രേക്ഷകരുടെ പ്രീയപ്പെട്ട താര ദമ്പതികളാണ് പൃഥ്യുരാജും സുപ്രിയയും. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്. മകളെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇരുവരും കൂടുതലും പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. എന്നാല്‍ മകളുടെ മുഖം കാണിച്ചുള്ള ചിത്രങ്ങള്‍ ഇവര്‍ പങ്കുവെക്കാറില്ല. മകള്‍ അല്ലിയുടെ പിറന്നാള്‍ ദിനത്തില്‍ മാത്രമാണ് ഇരുവരും മുഖം വ്യക്തമാക്കുന്ന ചിത്രം വെളിപ്പെടുത്തിയിരുന്നത്.
ഇപ്പോഴിതാ അല്ലിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുപ്രിയ. വീട്ടിലെ വളര്‍ത്തുനായ സോറോയ്ക്ക് ഒപ്പം കളിക്കുന്ന അല്ലിയുടെ ഒരു ചിത്രമാണ് സുപ്രിയ പുതിയതായി പോസ്റ്റ് ചെയ്തത്. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വീട്ടിലെ പുത്തന്‍ അതിഥിയാണ് വളര്ത്തുനായിയായ സോറോ. പൃഥ്വിയുടെ ലോക്ക്ഡൗണ്‍ കാല പോസ്റ്റുകളില്‍ സോറോ നിറഞ്ഞ് നിന്നിരുന്നു. പലപ്പോഴും സോറോയും അതിഥിയായി സുപ്രിയയുടെ കടന്നുവരാറുണ്ട്. സുപ്രിയയുടെ മടിയില്‍ സുഖമായി ഇറങ്ങുന്ന സോറോയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് കുഞ്ഞു സൊറോ.
കോവിഡ് കാലത്ത് അല്ലി പങ്കുവയ്ക്കുന്ന ഓരോ വാക്കുകളും സുപ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. നേരത്തേ കോവിഡിനെക്കുറിച്ചും വാക്സിനെക്കുറിച്ചുമൊക്കെ അല്ലി എഴുതിയ ഒരു കുഞ്ഞുകവിത പൃഥ്യുരാജും സുപ്രിയയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരുടേയും പോസ്റ്റുകളില്‍ ഏറ്റവുമധികം വന്നിട്ടുള്ള കമന്റ് അല്ലിയുടെ മുഖം കാണിക്കാമോ എന്നും അല്ലിയെ കാണാന്‍ കൊതിയാകുന്നു എന്നുമൊക്കെയാണ്.
മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ പൃഥ്യുരാജിന്റെ ഭാര്യയായതിനു ശേഷം ജോലി പാതിയില്‍ ഉപേക്ഷിച്ച് പുതിയ റോളിലേക്ക് കടന്നിരുന്നു. സുപ്രിയ ഇപ്പോള്‍ നിര്‍മാതാവിന്റെ റോള്‍ കൂടി വഹിക്കുന്നുണ്ട്. മാധ്യമ രംഗത്ത് നിന്ന് ഒരുപാട് കോണ്ടാക്റ്റുകള് ലഭിച്ചിട്ടുണ്ട് എന്നും എക്സ്പീരിയന്‍സ് ഉണ്ടെന്നും എന്നാല്‍ നിര്‍മ്മാണരംഗത്ത് എക്സ്പീരിയന്‍സ് ഇല്ല, വളര്‍ന്നുവരികയാണ് എല്ലാത്തിനും തനിക്ക് സപ്പോര്‍ട്ട് നല്‍കുന്നത് പൃഥ്വിയാണെന്നും സുപ്രിയ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.