അവതാരകയായും മോഡലായും നടിയായുമൊക്കെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ രഞ്ജിനിക്ക് ഒരുപാട് ആരാധകരും അതുപോലെതന്നെ വിമര്‍ശകരുമുണ്ട്. എന്തു കാര്യവും ഓപണായി പറയാന്‍ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് രഞ്ജിനി. എന്നാല്‍ കൃത്യമായ നിലപാടുകളും അഭിപ്രായങ്ങളും ഉള്ള വ്യക്തിയുമാണ്. നിലപാടുകളിലെ വ്യത്യസ്ഥത കൊണ്ടുതന്നെ രഞ്ജിനി പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
ഷോര്‍ട്സും ടോപുമണിഞ്ഞ് കിടിലന്‍ ലുക്കിലാണ് രഞ്ജിനി എത്തിയിരിക്കുന്നത്. ബ്ലൂ കളര്‍ ജീന്‍സ് ഷോര്‍ട്സും വൈറ്റ് കളര്‍ ടോപുമണിഞ്ഞ് കിടിലന്‍ ആറ്റിറ്റിയൂഡ് ലുക്കിലാണ് രഞ്ജിനി ചിത്രങ്ങളില്‍. അതിസുന്ദരിയായാണ് രഞ്ജിനി എത്തിയിരിക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഫ്ലവേഴ്സ് ടിവി യിലെ ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന റിയാലിറ്റി ഷോയിലെ അവതാരിക ആയിട്ടാണ് രഞ്ജിനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
നേരത്തേ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസണ് 2വില്‍ പങ്കെടുത്ത രഞ്ജിനി ഷോയിലൂടെ ആരാധകരേയും വിമര്‍ശകരേയും സമ്പാദിച്ചിരുന്നു. ബിഗ്ബോസിന് ശേഷം ആളുകള്‍ക്ക് തന്നോട് സ്നേഹം കൂടിയെന്നാണ് രഞ്ജിനി പറയുന്നത്. ‘ബിഗ് ബോസ് കഴിഞ്ഞതിനുശേഷം ആളുകള്‍ക്ക് എന്നെ കുറിച്ചുള്ള അഭിപ്രായം പാടേ മാറി. വെറുതെ എല്ലായിടത്തും ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കുന്ന ഒരാള്‍ എന്നായിരുന്നു എന്നെപ്പറ്റിയുള്ള ആളുകളുടെ ധാരണ.
ബിഗ് ബോസിലൂടെ എന്തായാലും ആ തെറ്റിദ്ധാരണ മാറികിട്ടി. ഇപ്പോള്‍ ആളുകള്‍ക്ക് എന്നോട് ഒത്തിരി സ്നേഹം കൂടിയിട്ടുണ്ട്. അതെനിക്ക് നല്ല പോലെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. പണ്ടും ഒരു സ്ട്രോങ്ങ് വുമണ്‍ എന്ന രീതിയില്‍ എന്നെ സ്നേഹിക്കുന്ന ആളുകളും ഉണ്ടായിരുന്നു. പക്ഷെ പലര്‍ക്കും എന്നെ ഒരു സ്ത്രീയായി പരിഗണിക്കാന്‍ ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടുണ്ട്. ബിഗ് ബോസ് എന്റെ ദൗര്‍ബല്യങ്ങളെ എടുത്തു കാണിച്ചു. എപ്പിസോഡുകള്‍ കഴിയുന്തോറും ഞാനും ഒരു മനുഷ്യസ്ത്രീ ആണെന്നുള്ള കാര്യം ആളുകള്‍ക്ക് മനസ്സിലാകാന്‍ തുടങ്ങി’. രഞ്ജിനി പറയുന്നു.