HomeCurrent Affairsരാജ്യത്ത് ഒമിക്രോൺ ആശങ്ക; സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; എട്ട് നഗരങ്ങളിൽ സാമൂഹികവ്യാപനം നടന്നതായി സംശയം

രാജ്യത്ത് ഒമിക്രോൺ ആശങ്ക; സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; എട്ട് നഗരങ്ങളിൽ സാമൂഹികവ്യാപനം നടന്നതായി സംശയം

രാജ്യത്ത് ഒമിക്രോൺ രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു . കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 358 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗ ബാധ പടരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലും, ഉത്തർപ്രദേശിലും രാത്രികാല കർഫ്യൂ ആരംഭിച്ചു . രാത്രി പതിനൊന്ന് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ. ആരോഗ്യ മാന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് സംസ്ഥാനങ്ങൾ ഇത്തരത്തിൽ തീരുമാനം എടുത്തിട്ടുള്ളത്. ഇരു സംസ്ഥാനങ്ങളിലും ആൾക്കൂട്ടങ്ങൾക്ക് വിലക്കുണ്ട് . മധ്യപ്രദേശിൽ വെള്ളിയാഴ്ചമുതലും ഉത്തർപ്രദേശിൽ ശനിയാഴ്ച്ച മുതലുമാണ് കർഫ്യു ആരംഭിക്കുക .

കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ആളുകൾ വിലക്ക് ലംഖിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാരുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിൽ ആളുകൾ കൂട്ടം കൂടുന്നതും ആഘോഷങ്ങൾ നടത്തുന്നതും നിരോധിച്ചിട്ടുണ്ട് അതേസമയം ഡല്‍ഹിയില്‍ വിലക്ക് ലംഘിച്ച് കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ച ഒരു ഹോട്ടല്‍ ദുരന്ത നിവാരണ അതോററ്റി അടച്ചുപൂട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന അവലോകന യോഗത്തിലാണ് നിയന്ത്രങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വരുന്നത്. രോഗികൾക്ക് ആവശ്യമായ ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി ആരോഗ്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു.

മുംബൈ, പൂനെ, ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഭുവനേശ്വര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ എട്ട് നഗരങ്ങളിൽ ഒമിക്രോൺ സാമൂഹ്യവ്യാപനം നടന്നതായി സംശയമുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് . ഈ നഗരങ്ങളിലെ കോവിഡ് പോസിറ്റീവ് കേസുകൾക്ക് ജനിതക പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments