‘ചെറിയ സമയത്തിനുള്ളില്‍ ഒരുപാട് വികാരങ്ങള്‍ മനസ്സിലൂടെ കടന്നുപോകുന്നു’; മകളുടെ ചിത്രം പങ്കുവെച്ച് അനുഷ്‌ക ശര്‍മ്മ

0

മകളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് അനുഷ്‌ക ശര്‍മ്മ. നേരത്തേ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും മകളുടെ ചിത്രം പകര്‍ത്തരുതെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ട അനുഷ്‌കയും ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ കോലിയും ഇത്തവണ നിറഞ്ഞ സന്തോഷത്തോടെയാണ് മകളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ജനുവരി 11നാണ് അനുഷ്‌ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

മകളുടെ പേരും ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വാമിക എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ‘സ്‌നേഹവും കടപ്പാടും ഒരു ജീവിതരീതിയാക്കിയാണ് ഞങ്ങള്‍ ഇതുവരെ ജീവിച്ചതത്. പക്ഷേ വാമിക അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. കണ്ണുനീര്‍, ചിരി, സങ്കടം, അനുഗ്രഹം. ചെറിയ സമയത്തിനുള്ളില്‍ത്തന്നെ ഒരുപാട് വികാരങ്ങള്‍ ചിലപ്പോള്‍ മനസിലൂടെ കടന്നുപോകും. ഉറക്കം മാത്രം ബുദ്ധിമുട്ടാണ്. പക്ഷേ ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നല്‍കുന്ന ഊര്‍ജ്ജത്തിനും നന്ദി’, അനുഷ്‌ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)