ഒരുപാട് ആരാധകരുള്ള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. ഊമയായ കല്യാണിയുടെ ജീവിതത്തിലെ സംഭവ വികാസങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്. ട്വിസ്റ്റുകള്‍ കൊണ്ട് പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സീരിയല്‍ പുരോഗമിക്കുന്നത്. പരമ്പര നല്ല രീതിയില്‍ മുന്നേറുന്നതിനിടെ താനിനി പരമ്പരയുടെ ഭാഗമായി ഉണ്ടാവില്ലെന്നറിയിച്ച് നടി പത്മിനി ജഗദീഷ് രംഗത്തെത്തിയിരുന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘എന്റെ പ്രിയപ്പെട്ടവരെ പറയാന്‍ ആഗ്രഹിക്കാത്ത കാരണങ്ങള്‍ കൊണ്ട് മൗനരാഗം സീരിയലില്‍ നിന്നും ഞാന്‍ പിന്മാറുകയാണെന്ന കാര്യം അറിയിക്കുന്നു. ഈ മനോഹരമായ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. എന്നും എന്റെ ഹൃദയത്തോട് വളരെ അടുത്ത് തന്നെയായിരിക്കും ഇതിന്റെ സ്ഥാനം. വ്യക്തിപരമായും തൊഴില്‍പരമായും ഈ പ്രോജക്റ്റ് എന്നെ തന്നെ മാറ്റിമറിച്ചു’.
‘നിങ്ങള്‍ എല്ലാവരും എനിക്ക് വളരെയധികം പിന്തുണയും സ്നേഹവും നല്കി. എല്ലാവരോടും ഞാന്‍ നന്ദിയുള്ളവള്‍ ആയിരിക്കും. അതെനിക്ക് വാക്കുകളില്‍ ഒതുക്കാനോ പ്രകടിപ്പിക്കാനോ കഴിഞ്ഞെന്ന് വരില്ല. ഞങ്ങളെ ഇതുപോലെയാക്കിയത് നിങ്ങളെല്ലാവരുമാണ്. എല്ലാ കാര്യത്തിനും നിങ്ങളെല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുള്ള നന്ദി അറിയിക്കാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുകയാണ്’ പദ്മിനി പറഞ്ഞു.
അതേസമയം സീരിയലില്‍ നിന്ന് പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം പത്മിനി വെളിപ്പെടുത്തിയിട്ടില്ല. ആരാധകര്‍ പലരും പല കാരണങ്ങളും ഊഹിച്ചെടുക്കുകയാണ് ഇപ്പോള്‍. കേരളം തനിക്ക് മറ്റൊരു വീട് പോലെയാണെന്നും, അതുകൊണ്ട് തന്നെ തീര്‍ച്ചയായും താന്‍ കേരളത്തിലേക്ക് വരുമെന്നും താരം പറഞ്ഞിരുന്നു. ‘എത്രമാത്രം സ്നേഹിക്കാമെന്ന് കേരളത്തിലെ ഓരോരുത്തരും എന്നെ തെളിയിച്ച് തന്നു. ശരിക്കും ഒത്തിരി അര്‍ഥങ്ങളോട് കൂടിയാണ് ഞാനിത് പറയുന്നത്. മലയാളത്തില്‍ പുതിയത് വരുന്നത് വരെ എന്നെ മറ്റ് ഭാഷകളില്‍ കാണുക. ഇതേ പിന്തുണ ഇനിയും വേണം” പത്മിനി പറഞ്ഞു.