ഭക്ഷണം ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ചിലര്‍ക്ക് കഴിക്കാനും ചിലര്‍ക്ക് കഴിപ്പിക്കാനുമായിരിക്കും ഇഷ്ട്ടം. ചിലരോടൊക്കെ എന്ത് ചെയ്യാനാണ് കൂടുതല്‍ താല്‍പ്പര്യം എന്ന് ചോദിച്ചാല്‍ ഭക്ഷണം കഴിക്കുക എന്നതായിരിക്കും ഉത്തരം. ചിലര്‍ തമാശയായിട്ടാണെങ്കിലും ഭൂരിഭാഗം ആളുകളും ആ ഉത്തരം പറയുന്നത് കാര്യമായിട്ട് തന്നെയായിരിക്കും. ഇഷ്ട്ടപെട്ട ഭക്ഷണം അത് നമ്മള് ആഗ്രഹിക്കുമ്പോള്‍ നമ്മുടെ മുന്പിലെത്തുക എന്നത് ആരും ആഗ്രഹിക്കുന്ന ഒന്നാണ്.
ഒരു നാട്ടിലെ ഭക്ഷണവും അത് പാകം ചെയ്യുന്ന രീതിയും അതിലെ രുചികളുമെല്ലാം ഓരോ സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. രുചിയകരമായ ഭക്ഷണം തേടിപോയി കഴിക്കുന്ന ഒരുപാട് ‘ഫുഡീ ട്രാവല്ലേഴ്സും’ നമുക്കിടയിലുണ്ട്. ഭക്ഷണ സാംസ്കാരത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സാങ്കേതിക വിദ്യയുടെ കടന്നുവരവിലൂടെ സംഭവിച്ചിട്ടുള്ളത്. നിര്‍മാണ പ്രക്രിയയില്‍ മാത്രമല്ല വിതരണം, സംസ്ക്കരണം തുടങ്ങിയ സര്‍വ്വ മേഖലയിലും ടെക്നോളജി കൊണ്ടുവന്ന മാറ്റങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവീധാനങ്ങള്‍.
ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷണ സംസ്ക്കാരത്തില്‍ വലിയ മാറ്റങ്ങളാണ് ഓണ്‍ലൈന്‍ ഭക്ഷണവിതരണ സംവീധാനങ്ങളിലൂടെ വന്നിട്ടുള്ളത്. സോമറ്റോ, സ്വിഗി തുടങ്ങിയ ആപ്പുകളല്ലാതെ ചെറുതും വലുതുമായ പല ആപ്പുകളും ഇന്ന് ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. വിരല്‍ തുമ്പ് ഒന്ന് അമര്‍ത്തിയാല്‍ മതി രുചികരമായ ഭക്ഷണം നമ്മുടെ വാതില്ക്കലെത്തും. ഭക്ഷണപ്രിയരായവര്ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം? വീട്ടില്‍ നിന്ന് മാറി മറ്റു സ്ഥലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, ജോലിക്കാര്‍ക്കും, പാചകകല അറിയാത്തവര്ക്കുമൊക്കെ ഇത്തരം ആപ്പുകള്‍ വളരെ ഉപകാരപ്രഥമാണ് മാത്രമല്ല അനവധി പേര്‍ക്ക് തൊഴില്‍ നല്കുവാനും ഇതുലൂടെ സാധിക്കുന്നു.
2021ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഭീമന്മാരായ സ്വിഗ്ഗി. ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ബിരിയാണിയെന്നാണ് സ്വിഗി പറയുന്നത് . 2021ല്‍ ഒരു മിനിറ്റില്‍ 115 ബിരിയാണിവരെയാണ് സ്വിഗി യിലൂടെ വിറ്റുപോയിട്ടുള്ളത്. സെക്കന്‍ഡില്‍ രണ്ട് വീതം ഓര്‍ഡറുകളാണ് ലഭിച്ചത്. ഏറ്റവുമധികം ആളുകള്‍ വാങ്ങിയത് ചിക്കന്‍ ബിരിയാണിയാണ്. സ്പെയിനിലെ തക്കാളി ഉല്‍സവം 11 വര്‍ഷത്തേക്ക് നടത്താന്‍ ആവശ്യമായ തക്കാളിയാണ് ഇന്ത്യയില്‍ ബിരിയാണി ഉണ്ടാക്കുന്നതിനായി ഉപയോഗിച്ചതെന്ന കൗതുകകരമായ സത്യവും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെന്നൈ, കൊല്‍ക്കത്ത, ലക്നൗ, ഹൈദരാബാദ് നഗരങ്ങളിലാണ് ചിക്കന്‍ ബിരിയാണി കൂടിതലായി വിറ്റുപോയിട്ടുള്ളത് . ഓരോ നഗരത്തിലും വ്യത്യസ്തമായ ഭക്ഷണങ്ങളാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് മുംബൈ നഗരത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ദാല്‍ കിച്ഡിയാണ്. ജയ്പൂര്‍ ദാല്‍ ഫ്രൈയും, ഡല്‍ഹി ദാല്‍ മഖ്നിയും ഓര്‍ഡര്‍ ചെയ്തപ്പോള്‍ ബംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ദക്ഷിണേന്ത്യയുടെ സ്വന്തം മസാല ദോശയ്ക്കായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മിനിറ്റില്‍ 90 ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്യപ്പെട്ടിരുന്നത്. ആകെ 3.5 കോടി ബിരിയാണിയാണ് കഴിഞ്ഞവര്‍ഷം ഓര്‍ഡര്‍ ചെയ്യപ്പെട്ടത്.
Recent Comments