‘സുഹൃത്തുക്കളില്‍ ഒരാളെ തന്നെയാവും ജീവിതത്തിലേക്ക് ഒപ്പം കൂട്ടുക; ആരെന്ന് പറയാറായിട്ടില്ലെന്ന് അനുശ്രീ

0

മലയാളത്തില്‍ നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരമാണ് നടി അനുശ്രീ. ഗ്ലാമര്‍ വേഷങ്ങളോട് നോ പറയാന്‍ എപ്പോഴും ധൈര്യം കാണിച്ചിട്ടുള്ള താരം അടുത്തിടെ പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു അനുശ്രീ അഭിമുഖത്തില്‍ പറഞ്ഞത്.

പരസ്പര ധാരണയുണ്ടെങ്കിലെ പ്രേമം നിലനില്‍ക്കുകയൂളളു എന്നും പ്രേമത്തില്‍ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം എന്നും നടി പറഞ്ഞു. ബ്രേക്ക് അപ്പിന്റെ വിഷമങ്ങളെല്ലാം താനും അറിഞ്ഞിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷത്തോളമെടുത്താണ് അതില്‍ നിന്നും പുറത്തുകടന്നത്. പക്ഷേ അതെല്ലാം ഇപ്പോ ആലോചിക്കുമ്പോ തമാശയായി തോന്നുന്നു എന്നും അനുശ്രീ പറഞ്ഞു. പരിധി കടന്നുളള ബന്ധങ്ങള്‍ ഒരിക്കലും നല്ലതല്ലെന്നും അഭിമുഖത്തില്‍ അനുശ്രീ തുറന്നുപറഞ്ഞിരുന്നു.

കഴിഞ്ഞദിവസം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞ കാര്യങ്ങളാണ് വൈറലായത്. ഇപ്പോഴിതാ ജീവിത പങ്കാളിയെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങളെക്കുറിച്ച് അനുശ്രീ പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്. ‘ഏതു കുസൃതിയും കാട്ടാന്‍ എന്റെ ഒപ്പം നില്‍ക്കുന്ന ഒരാള്‍ ആയരിക്കണം. ഞാന്‍ അങ്ങനെ ആയിരിക്കും. തിരിച്ചു അദ്ദേഹം എന്നോട് അങ്ങനെ ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. പ്രണയം തകര്‍ന്നതിന്റെ വേദനയൊക്ക താന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്നും, അതില്‍ നിന്നും പുറത്തുവരാന്‍ ഒരുപാട് സമയം എടുത്തു എന്നും അനുശ്രീ പറഞ്ഞു.

‘പ്രേമം നല്ലൊരു വികാരം തന്നെയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രേമലേഖനമൊക്കെ കിട്ടിയിട്ടുണ്ട്. പരസ്പര ധാരണയോടെ പുറത്ത് മാത്രമേ പ്രണയം നിലനില്‍ക്കൂ. പ്രേമം ആയാലും, മറ്റേതു ബന്ധം ആയാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ല. തന്റെ സുഹൃത്തുക്കളില്‍നിന്ന് ഒരാളെ തന്നെയാവും തന്റെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടുക എന്നും, എന്നാല്‍ അത് ആരാണെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല എന്നും അനുശ്രീ പറയുന്നു.